ആമ്പിപ്പാടം പൊതുമ്പുചിറ ബണ്ട് റോഡ് നിര്‍മ്മാണ ഉദ്ഘാടനം ചെയ്തു.

360
Advertisement

ബഹുഃ ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ.യു അരുണന്‍ അവറുകളുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും വേളൂക്കര ഗ്രാമപഞ്ചായത്തിന്റെ വികസനത്തിന്റെ ഭാഗമായി അനുവദിച്ചുതന്ന 27,27,000 രൂപ ഉപയോഗിച്ച് 5-ാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന ആമ്പിപ്പാടം പൊതുമ്പുചിറ ബണ്ട് റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം 2019 ജനുവരി 20 ഞായറാഴ്ച രാവിലെ 9.30ന് ആമ്പിപ്പാടത്തു വച്ച് നടന്ന ചടങ്ങില്‍ ബഹുഃ പ്രൊഫ. കെ.യു അരുണന്‍ എം എല്‍ എ നിര്‍വഹിച്ചു. ബഹുഃ വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഇന്ദിര തിലകന്‍ അദ്ധ്യക്ഷത വഹിച്ചു. ബഹുഃ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സരള വിക്രമന്‍ മുഖ്യാതിഥിയായി.വേളൂക്കര പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീ കെ.കെ വിനയന്‍ സ്വാഗതവും,ശ്രീ ടി.ജി ശങ്കരനാരായണന്‍, ശ്രീമതി ഗംഗാദേവി സുനില്‍കുമാര്‍, ശ്രീ തോമസ് തത്തംപിള്ളി, ശ്രീ കെ.എല്‍ ജോസ് മാസ്റ്റര്‍, ശ്രീ ജോസ് ജെ ചിറ്റിലപ്പിള്ളി, ശ്രീ ടി.ഡി ലാസര്‍, ശ്രീ ഡേവിഡ് കോക്കാട്ട്, ശ്രീ ജോയ് ആളൂക്കാരന്‍ എന്നിവര്‍ ആശംസകളും അര്‍പ്പിച്ചു സംസാരിച്ചു .