ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടില്‍ മൂന്ന് ദിവസമായി നടന്നിരുന്ന ജില്ലാ പാരലല്‍ കോളേജ് കായികമേളയില്‍ ഗുരുവായൂര്‍ മേഴ്‌സി കോളേജ് (70 പോയിന്റ്) ജേതാക്കളായി,രണ്ടാം സ്ഥാനം തൃശൂര്‍ കോപ്പറേറ്റീവ് കോളേജ്ഉം(38 പോയിന്റ്) മൂന്നാം സ്ഥാനം എസ്.ന്‍ കൂര്‍ക്കഞ്ചേരി കോളേജ്ഉം (31 പോയിന്റ്) കാരസ്ഥാമാക്കി .
സമാപന സമ്മേളനം മുന്‍ ഗവ: ചീഫ് വിപ്പ് അഡ്വ : തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡണ്ട് എ .ജി രാജീവന്‍ അദ്ധ്യക്ഷത വഹിച്ചു ,സെക്രട്ടറി ആര്‍.എസ് ബഷീര്‍,ജനറല്‍ കണ്‍വീനര്‍ ബിജു പൗലോസ്,ആന്റ്റോ കുണ്ടുകുളം ,വിനോദ് സി.ടി എന്നിവര്‍ കായികമേളക്കി നേതൃത്തം നല്‍കി. ജോണ്‍സണ്‍ കാഞ്ഞിരത്തിങ്കല്‍ സ്വാഗതവും, പി.സി ആനന്ദ് നന്ദിയും പറഞ്ഞു.തൃശൂര്‍ കോപ്പറേറ്റീവ് കോളേജിലെ മുഹമ്മദ് റിയാസ് ആണ്‍കുട്ടികളുടെ വിഭാഗത്തിലും,അശ്വതി പി ആര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യന്മാരായി …
ജില്ലാ പാരലല്‍ കോളേജ് കായികമേള മേഴ്‌സി കോളേജ് ജേതാക്കളായി…
Advertisement