പുത്തന് വേണ്ടി പാര്‍ട്ടിയെ ഒറ്റി കൊടുക്കുന്ന വര്‍ഗ്ഗീസ് പുത്തനങ്ങാടിയെ ഇനി തിരിച്ചെടുക്കില്ല : അഡ്വ.എം.എസ് അനില്‍കുമാര്‍

660
Advertisement

ഇരിങ്ങാലക്കുട: മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വര്‍ഗ്ഗീസ് പുത്തനങ്ങാടിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് ഡി.സി.സി ജനറല്‍ സെക്രട്ടറി എം.എസ് അനില്‍കുമാര്‍.ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ആയിരുന്ന വര്‍ഗ്ഗീസ് പുത്തനങ്ങാി രാജി വച്ച് എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് മത്സരിച്ച് പരാജയപ്പെട്ടതിനെക്കുറിച്ചും കോണ്‍ഗ്രസ്സിന്റെ വിജയത്തെക്കുറിച്ചും, കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ.കെ. ജോണ്‍സണ്‍,മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ഹൈദ്രോസ്,കാറളം ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ബാസ്റ്റിന്‍ ഫ്രാന്‍സിസ് എന്നിവരോടൊപ്പം പത്രസമ്മേളനത്തില്‍ വിവിരിക്കുന്നതിനിടയിലാണ് ഇങ്ങിനെയൊരു പരാമര്‍ശം നടത്തിയത്.ഇതിനു മുമ്പ് അവിശ്വാസം വന്നപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും ലീവെടുത്ത് വീട്ടിലിരുന്ന വര്‍ഗ്ഗീസ് പുത്തനങ്ങാടി തിരിച്ചു വന്നുവെന്നും അന്നു സ്വീകരിച്ചില്ലെങ്കിലും ‘പുത്തന് വേണ്ടി പാര്‍ട്ടിയെ ഒറ്റിക്കൊടുക്കുന്ന വര്‍ഗ്ഗീസ് പുത്തനങ്ങാടിയെ’ ഇനി ഒരിക്കലും തിരിച്ചെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.അഴിമതി നടത്തിയാണ് വര്‍ഗ്ഗീസ് പുത്തനങ്ങാടി സമ്പന്നനായെന്നും അറിയാതെ കൂട്ടു നിന്ന തനിക്കിപ്പോള്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisement