ജോണ്‍സണ്‍ പള്ളിപ്പാട്ട് മെമ്മോറിയല്‍ തൃശ്ശൂര്‍ ഡിസ്ട്രിക്ട് ചെസ്സ് ടൂര്‍ണമെന്റ് ആരംഭിച്ചു.

402

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടേയും ചെസ്സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ രണ്ടാമത് ജോണ്‍സണ്‍ പള്ളിപ്പാട്ട് മെമ്മോറിയല്‍ തൃശ്ശൂര്‍ ഡിസ്ട്രിക്ട് ചെസ്സ് ടൂര്‍ണമെന്റ് ആരംഭിച്ചു. ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍ നടന്നുകൊണ്ടിരിക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന കര്‍മ്മം ഐ.ടി.യു ബാങ്ക് ജനറല്‍ മാനേജര്‍ ടി.കെ ദിലീപ് കുമാര്‍ നിര്‍വ്വഹിച്ചു.വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ചെസ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വി.ശശിധരന്‍ മുഖ്യാതിഥി ആയിരുന്നു.ഷെയ്ഖ് ദാവൂദ് സ്വാഗതവും ലിസ്സി ജോണ്‍സണ്‍ നന്ദിയും പറഞ്ഞു.സുഭാഷ് കോന്നിക്കര,പീറ്റര്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.2 ദിവസം നീണ്ടു നില്‍ക്കുന്ന മത്സരം ഓപ്പണ്‍ കാറ്റഗറി, ബിലോ 1400, അണ്‍റേറ്റഡ് കാറ്റഗറികളിലാണ് നടക്കുന്നത്.

Advertisement