24.9 C
Irinjālakuda
Wednesday, November 27, 2024
Home 2018

Yearly Archives: 2018

കാറളം പൊതുമൈതാനിയില്‍ സെവന്‍സ് ഫ്‌ളഡ് ലൈറ്റ് ഫുടബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.

ഇരിങ്ങാലക്കുട : യുവധാര കലാകായിക സമിതിയുടെ ആഭിമുഖ്യത്തില്‍ കാറളം പൊതുമൈതാനിയില്‍ ഏപ്രില്‍ 1 മുതല്‍ 8വരെ വൈകീട്ട് 7 മണിക്ക് പി.ആര്‍ ടുട്ടു, പി.എസ് അനീഷ് സ്മാരക വിന്നേഴ്‌സ് ട്രോഫിക്കും വി.എം ജമാലു...

കാട്ടൂര്‍ ഗ്രാമോത്സവവും, കാട്ടൂര്‍ കലസദനത്തിന്റെ എട്ടാം വാര്‍ഷികവും ഏപ്രില്‍ 1 ,6 , 7 8 തിയ്യതികളില്‍

കാട്ടൂര്‍ : കേരള ഫോക്ലോര്‍ അക്കാദമിയുടെയും, തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെ കാട്ടൂര്‍ ഗ്രാമോത്സവവും, കാട്ടൂര്‍ കലസദനത്തിന്റെ എട്ടാം വാര്‍ഷികവും പൊഞ്ഞനം ക്ഷേത്ര മൈതാനിയില്‍ ഏപ്രില്‍ 1 ,6 , 7 8...

കരിപ്പായി വില്‍സണ്‍ ഭാര്യ ബീന (46 വയസ്സ്) നിര്യാതയായി

കരിപ്പായി വില്‍സണ്‍ ഭാര്യ ബീന (46 വയസ്സ്) നിര്യാതയായി.സംസ്‌കാരം 31 ശനിയാഴ്ച വൈകീട്ട് 4:00 മണിക്ക് ഇരിഞ്ഞാലക്കുട സെന്റ് തോമാസ് കത്ത്രീഡല്‍ സെമിത്തേരിയില്‍.മക്കള്‍ : വില്‍ബിന്‍ ,ശീതള്‍

ഫാ.ബെഞ്ജമിന്‍ ചിറയത്തിന് മംഗളാശംസകള്‍

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഊരകം പള്ളി വികാരി ഫാ.ബെഞ്ജമിന്‍ ചിറയത്തിന് മംഗളാശംസകള്‍...

തളിയകോണത്ത് വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തി

മാപ്രാണം : തളിയകോണം സ്റ്റേഡിയത്തിന് സമീപം വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തി.ഷാരത്ത് വീട്ടിൽ വേലായുധന്റെ ഭാര്യ പൊന്നി (78) നെ യാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .ഓർമ്മക്കുറവുള്ള വേലായുധനും ഭാര്യ പൊന്നിയും...

സ്വകാര്യ ബസ്സുകള്‍ സര്‍വീസുകള്‍ നിര്‍ത്തി വെയ്ക്കുന്നതായി പരാതി.

ഇരിങ്ങാലക്കുട. മൂന്നു ബസ്സുകള്‍ സര്‍വ്വിസുകള്‍ നടത്തുന്ന റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ യാതൊരു മുന്നറിയിപ്പുകളും കൂടാതെ നിര്‍ത്തി വെയ്ക്കുന്നതായി വ്യാപകമായ പരാതി. ഇരിങ്ങാലക്കുടയില്‍ നിന്ന് തുറവന്‍കാട്, മുരിയാട്, ആനന്ദപുരം,  ചാലക്കുടി  വഴി സര്‍വ്വീസ്സുകള്‍ നടത്തുന്ന...

ട്രെയിൻ തട്ടി യുവാവ് മരിച്ചു.

മുരിയാട് : മുരിയാട് പാറേക്കാട്ടുകരയിൽ വച്ച് പുല്ലുർ സ്വദേശിയായിരുന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു. നെല്ലങ്കര വീട്ടിൽ ജോജോ മകൻ ജീബിൻ (19) ആണ് മരിച്ചത്.കൊടകര പുൽപാറ കുന്നിലാണ് ഇപ്പോൾ താമസിക്കുന്നത് .സംസ്ക്കാരം...

സംസ്ഥാനപാതയില്‍ ഭീഷണിയായി പാതാളകുഴി

ഇരിങ്ങാലക്കുട : തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ യാത്രക്കാര്‍ക്ക് അപകട ഭീഷണിയായി പാതളകുഴി.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജംഗ്ഷന് സമീപം തൃശൂര്‍ റോഡിലേക്കിറങ്ങുന്നിടത്താണ് റോഡിന്റെ ഒത്ത നടുവിലായി ഭീമാകാരമായ ഗര്‍ത്തം രൂപപെട്ടിരിക്കുന്നത്.കുടിവെള്ളത്തിന്റെത് എന്ന് കരുതുന്ന പെപ്പ്...

സീമയ്ക്കും പെണ്‍കുട്ടികള്‍ക്കും സി പി ഐ യുടെ നേതൃത്വത്തില്‍ വീടൊരുങ്ങുന്നു

ഇരിങ്ങാലക്കുട : സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സമ്മേളന ചെലവ് കുറച്ചു കൊണ്ട് ജില്ലയില്‍ 14 നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുവെച്ചു നല്‍കാന്‍ പാര്‍ട്ടി തീരുമാനമെടുത്ത സമയത്താണ് മാധ്യമങ്ങളില്‍ വന്ന സീമയുടെയും പെണ്‍കുട്ടികളുടെയും ദുരിതപൂര്‍ണ്ണമായ...

പായമ്മല്‍- കോടംകുളം റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു

പായമ്മല്‍: പായമ്മല്‍ ക്ഷേത്രത്തില്‍ നിന്നും മതിലകം- എടതിരിഞ്ഞി റോഡിലേക്ക് പോകുന്ന പായമ്മല്‍- കോടംകുളം റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. നിര്‍മ്മാണപ്രവര്‍ത്തികള്‍ നടന്നുവരുന്നതിനിടയിലാണ് പൂര്‍ത്തിയായ സംരക്ഷണഭിത്തിയുടെ ഒരുഭാഗത്ത് കരിങ്കല്ലുകള്‍ തള്ളി താഴേയ്ക്കിരുന്നിരിക്കുന്നത്. ഇതിനെ തുടര്‍ന്ന്...

ലോട്ടറികളും പണവും മോഷ്ടിച്ചുവെന്ന് കരുതുന്ന പ്രതിയുടെ ചിത്രം ഇരിങ്ങാലക്കുട പോലീസ് പുറത്തുവിട്ടു

 ഇരിങ്ങാലക്കുട: ലോട്ടറിക്കട പൊളിച്ച് അകത്തുകയറി വിഷു ബംബര്‍ ലോട്ടറികളും പണവും മോഷ്ടിച്ചുവെന്ന് കരുതുന്ന പ്രതിയുടെ ചിത്രം ഇരിങ്ങാലക്കുട പോലീസ് പുറത്തുവിട്ടു. ലോട്ടറികള്‍ വില്‍പ്പന നടത്തിയ കൊടുങ്ങല്ലൂരിലെ കടകള്‍ക്ക് മുന്നിലെ സി.സി.ടി.വി. ദൃശ്യങ്ങളാണ് പോലീസ്...

മുരിയാട് പഞ്ചായത്തിൽ പ്ലാസ്റ്റിക്ക് മുക്തമാകുന്നതിന്റെ ഭാഗമായി എല്ലാം കുടുംബങ്ങൾക്കും തുണി സഞ്ചി

മുരിയാട് ഗ്രാമപഞ്ചായത്തിൽ 2017 18 പദ്ധതിയിൽപ്പെടുത്തി പഞ്ചായത്തിലെ എല്ലാ വീടുകൾക്കും തുണി സഞ്ചികൾ വിതരണം ചെയ്യുന്നതിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിർവ്വഹിച്ചു. പഞ്ചായത്തിൽ നിന്നും ശേഖരിച്ചപ്ലാസ്റ്റിക്ക് റീസൈക്ലീംങ്ങ് യുണിറ്റിലേക്ക്...

അന്ത്യത്താഴ ഓര്‍മ്മ പുതുക്കി ഇന്ന് പെസഹാ

അന്ത്യത്താഴ ഓര്‍മ്മ പുതുക്കി ഇന്ന് പെസഹാ.ഇരിഞ്ഞാലക്കുട കത്ത്രീഡലില്‍ അഭിവന്ദ്യ പിതാവ് മാര്‍ പോളി കണ്ണൂക്കാടന്‍ പെസഹാ ദിനാ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. സ്‌നേഹത്തിന്റെയും വിനയത്തിന്റെയും മാതൃക പകര്‍ന്നു നല്‍കാനായി യേശു ശിഷ്യരുടെ പാദങ്ങള്‍ കഴുകിയതിന്റെയും...

ഇരിങ്ങാലക്കുട കോപറേറ്റീവ് ആശുപത്രിയില്‍ പുതിയ സംഘടന നിലവില്‍ വന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കോപറേറ്റീവ് ആശുപത്രിയില്‍ ജീവനക്കരുടെ പുതിയ സംഘടന പ്രവര്‍ത്തനം ആരംഭിച്ചു.ആശുപത്രിയിലെ 90 ശതമാനം ജീവനക്കാരും അംഗങ്ങളായുള്ള ഇരിങ്ങാലക്കുട കോപറേറ്റീവ് ഹോസ്പിറ്റല്‍ എംപ്ലോയ്‌സ് ഫെഡറേഷന്റെ ഉദ്ഘാടനം ആശുപത്രി പ്രസിഡന്റ് എം പി...

മദ്യനയത്തിനെതിരെ മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം

ഇരിങ്ങാലക്കുട : സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ മഹിളാ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.നിയോജകമണ്ഡലം പ്രസിഡന്റ് ബെന്‍സി ഡേവിസിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ പ്രൊഫ. സാവിത്രി ലക്ഷമണന്‍ മുഖ്യപ്രഭാഷണം...

പരേതനായ ചെമ്പകശ്ശേരി കൂനമ്മാവ് മിഖായല്‍ ഭാര്യ മേരി (86) നിര്യാതയായി.

താണിശ്ശേരി : പരേതനായ ചെമ്പകശ്ശേരി കൂനമ്മാവ് മിഖായല്‍ ഭാര്യ മേരി (86) നിര്യാതയായി.സംസ്‌ക്കാരം വ്യാഴാഴ്ച്ച വൈകീട്ട് 4ന് താണിശേരി ഡോളേഴ്‌സ് ദേവാലയത്തില്‍.മക്കള്‍ ജോസ്,ജേക്കബ്ബ്,വര്‍ഗ്ഗീസ്,വിന്‍സെന്റ്,പോള്‍സണ്‍,സണ്ണി,ആന്റു.മരുമക്കള്‍ ബേബി,ബേബി,ബെന്‍സി,വിന്‍സി,രാജി,ലൗലി,സൗമ്യ.

കുടിവെള്ള പദ്ധതി പൂര്‍ത്തികരിക്കണമെന്നാവശ്യപ്പെട്ട് പടിയൂര്‍ ബിജെപി ഉപവാസ സമരം

പടിയൂര്‍ : പഞ്ചായത്തിലെ സമഗ്രകുടിവെള്ള പദ്ധതി പൂര്‍ത്തികരിക്കുക,കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് പടിയൂര്‍ പഞ്ചായത്താഫീസിന് മുന്നില്‍ ബി ജെ പി പഞ്ചായത്ത് മെമ്പര്‍മാരായ ബിനോയ് കോലന്ത്ര,സജി...

ദൈവീകതയിലേക്കുള്ള രൂപാന്തരീകരണമാകട്ടെ ഈസ്റ്റര്‍.

'ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്‌ക്കരിക്കപ്പെടുകയും എഴുതപ്പെട്ടിരിക്കുന്നതുപോലെ മൂന്നാംനാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു' (1കൊറി.15:4). ആദിമ ക്രൈസ്തവസഭയുടെ ഉത്ഥാനത്തിലുള്ള ഈ വിശ്വാസമാണ് സഭയുടെ പ്രവര്‍ത്തനമേഖലകളായ ദൈവാരാധന, പ്രബോധനം, സഭാപ്രവര്‍ത്തനങ്ങള്‍, സുവിശേഷപ്രഘോഷണം, സാമൂഹിക പ്രതിബന്ധത എന്നിവയുടെ...

നവീകരിച്ച ഊരകം പള്ളി ആശീര്‍വദിച്ചു

പല്ലൂര്‍: നവീകരിച്ച ഊരകം സെന്റ് ജോസഫ്‌സ് പള്ളിയുടെ ആശീര്‍വാദവും പുനര്‍ കൂദാശാകര്‍മവും മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു.തുടര്‍ന്ന് ദിവ്യബലി, നൊവേന, വണക്കമാസ പ്രാര്‍ഥന എന്നിവ നടന്നു. വികാരി ഫാ.ബെഞ്ചമിന്‍ ചിറയത്ത്, ഫാ.അനൂപ് കോലങ്കണ്ണി...

കൂടല്‍മാണിക്യം തിരുവുത്സവം ഏപ്രില്‍ 27 മുതല്‍ മെയ് 7 വരെ : തത്സമയം www.irinjalakuda.com ല്‍

ഇരിങ്ങാലക്കുട : ലോകത്തിലെ ഏക ഭരതക്ഷേത്രമായ ശ്രികൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവം ഏപ്രില്‍ 27ന് കൊടികയറി മെയ് 7ന് ചാലക്കുടി കൂടപ്പുഴയില്‍ ആറാട്ടോട് കൂടി സമാപിയ്ക്കുന്നു.2018 കൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ ബുക്ക്‌ലെറ്റ് ദേവസ്വം ഓഫീസില്‍ നടന്ന...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe