എ ബി.മോഹനന്‍ കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്

383

വെള്ളാംങ്ങല്ലൂര്‍: കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായി എ.ബി മോഹനനെ സര്‍ക്കാര്‍ നിയമിച്ചു. കോണത്തുകുന്ന് മനക്കലപ്പടി പരേതരായ അക്കരകുറിശ്ശി മനക്കല്‍ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റേയും അര്യഅന്തര്‍ജ്ജനത്തിന്റേയും മകനാണ്. റവന്യു വകുപ്പില്‍ തൃശ്ശൂര്‍ റവന്യു റിക്കവറിയില്‍ തഹസില്‍ദാരിയിരിക്കെ 32 വര്‍ഷത്തെ സേവനത്തിനു ശേഷം 2002 ഫെബ്രുവരിയില്‍ വിരമിച്ചു. 2004 മുതല്‍ വെള്ളാംങ്ങല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡണ്ടായി പ്രവര്‍ത്തിക്കുന്നു. ഭാര്യ: പങ്കജം. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ചു.മക്കള്‍: ഡോക്ടര്‍ ജഗദീഷ്(ദി ഹിന്ദു, ബിസിനസ്സ് ലൈന്‍), ജിതേഷ്( ഇന്‍ഡിഗൊ എയര്‍ ലൈന്‍സ്).

Advertisement