മോഹിനിയാട്ടം ഉത്സവം 2018 ഡിസംബര്‍ 28, 29 തിയതികളില്‍

424

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നടനകൈരളിയുടെ മോഹിനിയാട്ടം ഗുരുകുലമായ നടനകൈശികിയുടെ ഈ വര്‍ഷത്തെ മോഹിനിയാട്ടം ഉത്സവം 2018 ഡിസംബര്‍ 28, 29 തിയതികളില്‍ നടനകൈരളിയുടെ അരങ്ങില്‍ അവതരിപ്പിക്കുന്നു.
മോഹിനിയാട്ടത്തിന്റെ പ്രൗഢിയും ആധികാരികതയും സംരക്ഷിക്കുവാനും പുതിയ തലമുറയിലേക്ക് പകരുവാനും പ്രോത്സാഹിപ്പിക്കുവാനും രൂപം കൊടുത്ത മോഹിനിയാട്ട ഗുരുകുലമാണ് നടനകൈശികി. പരിപാടിയുടെ ആദ്യദിവസമായ ഡിസംബര്‍ 28-ാം തിയ്യതി ചിലെയില്‍ നിന്നുമുള്ള സ്‌കോളര്‍ഷിപ്പ് വിദ്യാര്‍ത്ഥിനിയായ കുമാരി കരീന മെര്‍ക്കാഡൊയുടെ രംഗാവതരണത്തോടുകൂടി പരിപാടികള്‍ ആരംഭിക്കുന്നു. ചിലെയിലെ പ്രശസ്ത നാടക നടിയും നര്‍ത്തകിയുമായ കരീന മെര്‍ക്കാഡൊ കഴിഞ്ഞ 6 മാസമായി ഗുരു നിര്‍മ്മല പണിക്കരുടെ കീഴില്‍ മോഹിനിയാട്ടം അഭ്യസിച്ചാണ് അരങ്ങേറുന്നത്. തുടര്‍ന്ന് കുമാരി ഹൃദ്യ ഹരിദാസ്, ചൈതന്യ നന്ദന്‍ എന്നിവരുടെ മോഹിനിയാട്ട അവതരണത്തോടെ പരിപാടികള്‍ അവസാനിക്കുന്നു. ശ്രീകൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ വി. പ്രദീപ് മേനോന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കേരള സര്‍ക്കാര്‍ മുന്‍ ചീഫ് വിപ് തോമസ്സ് ഉണ്ണിയാടന്‍ മുഖ്യാതിഥിയായിരിക്കും.രണ്ടാം ദിവസമായ ഡിസംബര്‍ 29-ാം തിയ്യതി ഗുരുകുലത്തിന്റെ സംഭാവനയായ പ്രശസ്ത നര്‍ത്തകി സാന്ദ്ര പിഷാരടിയും വിദ്യാര്‍ത്ഥിനികളായ കല്യാണി മേനോന്‍, ഭൈമി വാര്യര്‍, നീലിമ മേനോന്‍, ലക്ഷ്മി സുനില്‍കുമാര്‍ എന്നിവരും വിവിധ നൃത്തയിനങ്ങള്‍ അവതരിപ്പിക്കുന്നു.

 

Advertisement