ജെ.സി.ഐ ഇരിങ്ങാലക്കുടയും സെറാജം ഹെല്‍ത്ത് കെയര്‍ സെന്ററും സ്‌നേഹസമര്‍പ്പണം 2019 സംഘടിപ്പിച്ചു

399

ഇരിങ്ങാലക്കുട-ജെ.സി. ഐ ഇരിങ്ങാലക്കുടയും ,സെറാജം ഹെല്‍ത്ത് കെയര്‍ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട പ്രൊവിഡന്‍സ് ഹൗസില്‍ വെച്ച് സ്‌നേഹ സമര്‍പ്പണം 2019 സംഘടിപ്പിച്ചു .ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി സെറാജത്തിന്റെ ഹെല്‍ത്ത് മാനേജ്‌മെന്റ് 2 ലക്ഷം രൂപ വിലവരുന്ന ആധുനിക സംവിധാനങ്ങളുള്ള RLl എന്ന മെഷീന്‍ പ്രൊവിഡന്‍സ് ഹൗസിലെ അന്തേവാസികളുടെ ആരോഗ്യപരിപാലനത്തിനായി സൗജന്യമായി നല്‍കി. .സ്‌നേഹ സമര്‍പ്പണത്തിന്റെ ഉത്ഘാടനം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ നിമ്യ ഷിജു നിര്‍വ്വഹിച്ചു.ജെ.സി.ഐ പ്രസിഡന്റ് ഷിജു പെരേപ്പാടന്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സെറാജം ഉടമ സലീഷ് കുമാര്‍ വി.ബി മുന്‍ പ്രസിഡന്റ് ലിഷോണ്‍ ജോസ് ,പ്രോഗ്രാം ഡയറക്ടര്‍ ടെല്‍സന്‍ കോട്ടോളി ,പ്രാവിഡന്‍സ് ഹൗസ് ബ്രദര്‍ ഷാജന്‍ ,ട്രഷറര്‍ ഷാനോ പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement