വനിതാമതില്‍ പടുത്തുയര്‍ത്താന്‍ വനിതാ റാലി

532

കേരളത്തെ ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ജനുവരി 1 ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന വനിതാ മതില്‍ വിജയിപ്പിക്കാന്‍ പൊറത്തിശ്ശേരിയില്‍ വനിതാ മുന്നണിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ ജാഥ വിവിധ മേഖലകളില്‍ പര്യടനം നടത്തി.
അമ്പിക പള്ളിപ്പുറത്ത് ക്യാപ്റ്റനും ഹിത ജോയ് വൈസ് ക്യാപ്റ്റനും ചന്ദ്രിക ഗോപാലകൃഷ്ണന്‍ മാനേജരുമായ ജാഥയാണ് പര്യടനം നടത്തിയത്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ജാഥയെ സ്വീകരിക്കാനും ജാഥയില്‍ അണിനിരക്കാനും എത്തിച്ചേര്‍ന്നു. അഡ്വ.ജിഷ ജോബി ജാഥ ആരംഭം ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ലത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ചന കൃഷ്ണന്‍, വത്സല ശശി, മായ മഹേഷ്. ശാലിനി സദാനന്ദന്‍, പ്രജിത സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

Advertisement