മാനവ മൈത്രിയുടെ സന്ദേശവും കാരുണ്യത്തിന്റെ സ്പര്‍ശനവുമായി രോഗികള്‍ക്ക് സ്വാന്തനമേകാന്‍ ഇടയനോടൊപ്പം മരിയമക്കളും.

457

ഇരിങ്ങാലക്കുട: രോഗികള്‍ക്ക് സ്വാന്തനമേകാന്‍ കാരുണ്യത്തിന്റെയും മാനവ മൈത്രിയുടെയും സന്ദേശവുമായി ഇടയനോടൊപ്പം മരിയമക്കളും പങ്കുചേര്‍ന്നു. ഇരിങ്ങാലക്കുട കത്തീഡ്രല്‍ ഇടവകയിലെ സിഎല്‍സി അംഗങ്ങളാണ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടനോടൊപ്പം താലൂക്കാശുപത്രിയിലെ രോഗികള്‍ക്ക് സ്വാന്തനമായെത്തിയത്. ക്രിസ്മസാഘോഷങ്ങളുടെ ഭാഗമായി ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന രോഗികള്‍ക്ക് ക്രിസ്മസ് സമ്മാനങ്ങളും സ്നേഹവിരുന്നും നല്‍കിയായിരുന്നു ബിഷപ്പിനോടൊപ്പം സിഎല്‍സി അംഗങ്ങല്‍ ചിലവഴിച്ചത്. ബിഷപ് മാര്‍ പോളികണ്ണൂക്കാടന്‍ കേക്ക് മുറിച്ച് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ സിഎല്‍സി ഡയറക്ടര്‍ റവ.ഡോ ആന്റു ആലപ്പാടന്‍ അധ്യക്ഷത വഹിച്ചു. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍, ജുമാ മസ്ജിദ് ഇമാം കബീര്‍ മൗലവി, അസിസ്റ്റന്റ് വികാരി ഫാ. മില്‍ട്ടന്‍ തട്ടില്‍ കുരുവിള, ആശുപത്രി സുപ്രണ്ട് ഡോ, മിനി മോള്‍, കത്തീഡ്രല്‍ സിഎല്‍സി പ്രസിഡന്റ് നോഷിന്‍ പൗലോസ്, സെക്രട്ടറി അമല്‍ ജെറി, സംസ്ഥാന ജനറല്‍ സെക്രട്ടറി ഷോബി കെ. പോള്‍, പോള്‍ പയസ്, ഗ്രീനി ജോര്‍ജ്, ഡെല്‍ന ഡേവീസ്, ഏയ്ഞ്ചല്‍ ഡേവീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ആശുപത്രിയില്‍ കിടക്കുന്ന രോഗികള്‍ക്കരികിലെത്തി ബിഷപ്പ് സമ്മാനപൊതികള്‍ കൈമാറി.

 

Advertisement