സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ പുസ്തകോത്സവം ജനുവരി 5 വരെ

281
Advertisement

ഇരിങ്ങാലക്കുട-സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ( നാഷണല്‍ ബുക്ക്സ്റ്റാള്‍) ക്രിസ്മസ് നവവത്സര പുസ്തകോത്സവം പ്രശസ്ത സാഹിത്യ നിരൂപകനും ഗ്രന്ഥകാരനുമായ പ്രൊഫ. മാമ്പുഴ കുമാരന്‍ ഉദ്ഘാടനം ചെയ്തു.വായന മനുഷ്യനെ പൂര്‍ണ്ണതയിലേക്ക് നയിക്കുന്ന സുപ്രധാനമായ ഒരു കാര്യമാണെന്നും സൗന്ദര്യാത്മകമായ ജീവിത വീക്ഷണത്തിന് അത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.പി.കെ.ഭരതന്‍ മാസ്റ്റര്‍, ഖാദര്‍ പട്ടേപ്പാടം, പ്രതാപ് സിംഗ്, ഡോ.ഇ.എം.തോമസ്, എം.കെ.ശ്രീകുമാര്‍, ഉണ്ണിക്കൃഷ്ണന്‍ കിഴുത്താനി, ജോസ് മഞ്ഞില,
റഷീദ് കാറളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ടി.ആര്‍.സുബീഷ് സ്വാഗതവും കെ.ഹരി നന്ദിയും പറഞ്ഞു.ഇരിങ്ങാലക്കുട KSEB ഓഫീസിനു പിന്‍വശത്തുള്ള നാഷണല്‍ ബുക്ക്സ്റ്റാളിന്റെ അങ്കണത്തില്‍ നടക്കുന്ന പുസ്തകോത്സവം ജനുവരി 5 വരെ ഉണ്ടായിരിക്കുന്നതാണ്.
പുസ്തകപ്രേമികള്‍ക്കും ഗ്രന്ഥശാലകള്‍ക്കും ആകര്‍ഷകമായ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നതാണ്.