ഓള്‍ കേരള ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

338

ഇരിങ്ങാലക്കുട-ഓള്‍ കേരള ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ്സ് ഐ .എന്‍ .ടി .യു. സി യുടെ തൃശൂര്‍ ജില്ലാസമ്മേളനം ജനുവരി 25,26 തിയ്യതികളില്‍ ഒല്ലൂരില്‍ വച്ച് നടക്കുന്നതിനു മുന്നോടിയായി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.ടൗണ്‍ ഹാളില്‍ വച്ച് നടന്ന കണ്‍വെന്‍ഷന്‍ കെ .പി .സി. സി ജനറല്‍ സെക്രട്ടറി എം .പി ജാക്‌സണ്‍ ഉദ്ഘാടനം ചെയ്തു.ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് ഒ .കെ ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു.സംഘടനാ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് പി. പി ഡാന്റസ് മുഖ്യപ്രഭാഷണം നടത്തി.

 

Advertisement