ബി.ജെ.പി. സമരത്തിനൊരുങ്ങുന്നു

606

ഇരിങ്ങാലക്കുട: നഷ്ടപ്പെട്ടുപോയ ജനറല്‍ ആശുപത്രിയിലെ സീനിയര്‍ സര്‍ജ്ജന്‍, സീനിയര്‍ അനസ്ത്യേഷ്യ തസ്തികകള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. നിയോജക മണ്ഡലം കമ്മിറ്റി സമരത്തിനൊരുങ്ങുന്നു. 21 മുതല്‍ 24 വരെ ആശുപത്രിയുടെ മുന്നിലാണ് സമരം. ബി.ജെ.പി.ക്ക് പുറമെ വിവിധ മോര്‍ച്ചകളും പഞ്ചായത്ത് കമ്മിറ്റികളും വിവിധ ദിവസങ്ങളിലെ സമരത്തില്‍ പങ്കെടുക്കും. ദിവസവും രാവിലെ 10 മുതല്‍ 12 വരെ നടക്കുന്ന സമരത്തില്‍ തസ്തികകള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രോഗികളില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും ഒപ്പുശേഖരണവും നടത്തും. അനസ്ത്യേഷ്യസ്റ്റ് നേരത്തെ തന്നെ കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയിലേക്ക് മാറിയിരുന്നു. സീനിയര്‍ സര്‍ജ്ജന്‍ 22ന് ആശുപത്രിയില്‍ നിന്നും വിടവാങ്ങും. ഈ സഹചര്യത്തില്‍ ദിനംപ്രതി ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികളെ ഇത് ഏറെ ബാധിക്കും. അതിനാല്‍ എത്രയും പെട്ടന്ന് തസ്തികള്‍ പുനസ്ഥാപിച്ച് രോഗികളുടെ കഷ്ടതകള്‍ക്ക് അറുതിവരുത്തണമെന്നാണ് ബി.ജെ.പി. ആവശ്യപ്പെടുന്നത്. നാലുദിവസം നീണ്ടുനില്‍ക്കുന്ന സമരം വെള്ളിയാഴ്ച രാവിലെ 10ന് ഉദ്ഘാടനം നടക്കും.

 

 

 

Advertisement