22 കോടി രൂപയുടെ പദ്ധതികളുമായി ഇരിങ്ങാലക്കുട നഗരസഭ

596

ഇരിങ്ങാലക്കുട-2019-2020 വര്‍ഷകാലയളവില്‍ 22 കോടി രൂപയുടെ പദ്ധതികളുമായി ഇരിങ്ങാലക്കുട നഗരസഭ.5,79,94000 രൂപ ജനറല്‍ വിഭാഗത്തിലും പട്ടികജാതി വികസന ഫണ്ടായി 2,99,92,000 രൂപയുമാണ് നീക്കിവച്ചിരിക്കുന്നത് .ഷീ ലോഡ്ജ് ,മാപ്രാണം ചാത്തന്‍മാസ്റ്റര്‍ നിര്‍മ്മാണം ,നഗരപ്രദേശങ്ങളിലെ ലൈറ്റുകളുടെ സ്ഥാപനം ,ബസ്സ് സ്റ്റാന്റ് സിസിടിവി നിര്‍മ്മാണം എന്നിവയടങ്ങുന്ന പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത് .ഇരിങ്ങാലക്കുട നഗരസഭ വികസനസമിതി യോഗം നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍ അധ്യക്ഷത വഹിച്ചു.വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുര്യന്‍ ജോസഫ് പദ്ധതിയവതരണം നടത്തി.കൗണ്‍സിലര്‍മാരായ സോണിയാ ഗിരി ,പി വി ശിവകുമാര്‍ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മീനാക്ഷി ജോഷി ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലാസര്‍ ,ആരോഗ്യസ്റ്റാന്‍ിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ ബഷീര്‍ ,സെക്രട്ടറി കെ .എസ് അരുണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisement