മേളവേദികളില്‍ വലംതലയില്‍ ശ്രദ്ദേയനായ കൊടകര സജി നിര്യാതനായി

662

കൊടകര-മേളവേദികളില്‍ വലംതലയില്‍ ശ്രദ്ദേയനായ കൊടകര സജി നിര്യാതനായി.സ്വവസതിയില്‍ വച്ചായിരുന്നു മരണം .തൃശൂര്‍ പൂരത്തിന്റെ ഇലഞ്ഞിത്തറമേളം,ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രോത്സവം ആറാട്ടുപുഴ, പെരുവനംപൂരങ്ങള്‍,എടക്കുന്നി വിളക്ക്,നെന്‍മാറ വേല തുടങ്ങി കേരളത്തിലെ പേരുകേട്ട പൂരങ്ങള്‍ക്കെല്ലാം മേളരംഗത്തെ വലംതലനിരയില്‍ ഈ യുവകലാകാരന്‍ സജീവസാന്നിധ്യമാണ്.2009 ലെ പറവൂര്‍ തൃക്കപുരം കാവില്‍ വിജയന്‍മാരാര്‍സ്മാരക സുവര്‍ണമുദ്രയും സജിക്ക് ലഭിച്ചിരുന്നു.കൊടകര കിഴുമലവീട്ടില്‍ പരേതനായ രാമന്‍നായരുടേയും തെക്കേടത്ത് കാര്‍ത്ത്യായനി അമ്മയുടേയും മകനാണ്. ഭാര്യ:ജ്യോതി. മക്കള്‍: ശ്രീരാഗ്, ശ്രുതി.

 

 

Advertisement