Friday, July 3, 2026
24.5 C
Irinjālakuda

പിടികിട്ടാപ്പുള്ളി കൊപ്ര പ്രശാന്ത് അറസ്റ്റില്‍’

ഇരിങ്ങാലക്കുട : നിരവധി മോഷണം വധശ്രമം മയക്കുമരുന്ന് കേസുകളിലെ പ്രതിയും പിടികിട്ടാപുള്ളിയുമായ യുവാവ് അറസ്റ്റിലായി. മുരിയാട് കാപ്പാറ കൊച്ചു പറമ്പത്ത് കൊച്ചുമോന്‍ മകന്‍ പ്രശാന്തിനെയാണ് (കൊപ്ര പ്രശാന്ത് 32 വയസ്സ്) ഇന്‍സ്‌പെക്ടര്‍ എം.കെ സുരേഷ്‌കുമാറും എസ്.ഐ സി.വി ബിബിനും സംഘവും പിടികൂടിയത്. ആളൂര്‍ സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള ഇയാള്‍ നിലവില്‍ മൂന്നു വാറണ്ടുകളില്‍ പിടികിട്ടാപുള്ളിയുമാണ് ഇരിങ്ങാലക്കുട മാടായിക്കോണത്തു നിന്നും ടോറസ് ലോറിയുടെ ടയറുകളും ബാറ്ററിയും മോഷ്ടിച്ച കേസ്സില്‍ ഒരാളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.ഈ കേസ്സില്‍ കോടതിയില്‍ നിന്ന് ജാമ്യമെടുത്ത് മുങ്ങി നടക്കുകയായിരുന്നു പ്രശാന്ത്. ലോറി ഡ്രൈവറായ ഇയാള്‍ കേരളത്തിലും പുറം സംസ്ഥാനങ്ങളിലുമായി മാറി മാറി താമസിക്കുകയാണ് പതിവ്. . 2017ല്‍ മുരിയാട് സ്വദേശിയുടെ വീടു തല്ലിത്തകര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിടികിട്ടാപുള്ളിയാണ്.. 2016 ല്‍ ഒന്നര കിലോ കഞ്ചാവുമായി ഇരിങ്ങാലക്കുട പോലീസ് ഇയാളെ പിടികൂടിയിരുന്നു.ഇവിടെ മാത്രം മോഷണം വധശ്രമം മയക്കുമരുന്ന് അടിപിടി അടക്കം ഇയാള്‍ക്കെതിരെ പത്തോളം കേസുകളുണ്ട്. കൂടാതെ ഒറ്റപ്പാലം സ്റ്റേഷനില്‍ ആംസ് ആക്റ്റ് കേസില്‍ പ്രതിയാണ്. പുതുക്കാട്,കൊടകര, വെള്ളിക്കുളങ്ങര,ചാലക്കുടി എന്നീ സ്റ്റേഷനുകളിലും സമാന രീതിയിലുള്ള കേസുകളില്‍ പ്രതിയാണ്.. കഞ്ചാവുമായി ഇരിങ്ങാലക്കുട എക്‌സൈസ് സംഘവും ഇയാളെ പിടികൂടിയിട്ടുണ്ട്.വളരെ ചെറുപ്പം മുതല്‍ മോഷണ ശീലിച്ച ഇയാള്‍ക്ക് അയല്‍ വീട്ടില്‍ നിന്ന് കൊപ്ര മോഷണം നടത്തിയതോടെ കൊപ്ര പ്രശാന്ത് എന്ന് പേര് വീഴുകയായിരുന്നു. ആദ്യകാലത്ത് പാടത്തെ പമ്പു സെറ്റുകള്‍ മോഷ്ടിച്ചായിരുന്നു തുടക്കം, ചാലക്കുടിയില്‍ നിന്ന് വിലകൂടിയ നായ്ക്കുട്ടിളെ മോഷ്ടിച്ച കേസുമുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗ്ഗീസിന്റെ പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ സീനിയര്‍ സിപിഒ മുരുകേഷ് കടവത്ത്, എ.കെ. മനോജ്, അനൂപ് ലാലന്‍ എ.കെ.രാഹുല്‍, ടി.എസ്.സുനില്‍ എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img