സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി വിദ്യാലയത്തിലെ വാര്‍ഷികവും യാത്രായയപ്പും സമുചിതമായി ആഘോഷിച്ചു

335

ഇരിങ്ങാലക്കുട : സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി വിദ്യാലയത്തിലെ 19-ാംവാര്‍ഷികവും, രക്ഷാകര്‍ത്തൃസംഗമവും, യാത്രയപ്പും സമുചിതമായി ആഘോഷിച്ചു. ഇരിങ്ങാലക്കുട രൂപതാപിതാവ് ഫാ.പോളി കണ്ണൂകാടന്‍ ഉദ്ഘാടനവും, സ്‌കൂള്‍മാനേജര്‍ റവ.ഡോക്ടര്‍ ആന്റു ആലപ്പാടന്‍ അധ്യക്ഷത വഹിച്ചു. സിനിമാതാരം പ്രശാന്ത് അലക്‌സാണ്ടര്‍ മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റ് മാനേജര്‍ ഫാ.ജോതൊടുപറമ്പില്‍ ഫോട്ടോ അനാഛാദനം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റെക്റ്റി.കെ.ഡി സ്വാഗതവും, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യഷിജു, വാര്‍ഡ് മെമ്പര്‍ റോക്കി ആളൂക്കാരന്‍, അസിസ്റ്റന്റ് മാനേജര്‍ ഫാ. ഫെമിന്‍ ചിറ്റിലപ്പള്ളി, മാനേജ്‌മെന്റ് ട്രസ്റ്റി ജെയ്‌സന്‍ കാരപറമ്പില്‍ പി.ടി.എ. പ്രസിഡന്റ് മിനി കാളിയങ്കര, ഹൈസ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് മിന്‍സി തോമാസ് സ്റ്റാഫ് പ്രതിനിധി ആന്‍സിലാല്‍, വിദ്യാര്‍ത്ഥി പ്രതിനിധി റോസ് മേരി ടോണി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

 

Advertisement