പൂമംഗലം സഹകരണബാങ്കില്‍ പ്രളയബാധിതര്‍ക്കുള്ള കെയര്‍ ഹോം ഭവന നിര്‍മ്മാണം ആരംഭിച്ചു

375

അരിപ്പാലം -സഹകരണ മേഖലയുടെ ആഭിമുഖ്യത്തില്‍ പ്രളയബാധിതരുടെ തകര്‍ന്ന വീടുകള്‍ക്ക് പകരം വീട് നിര്‍മ്മിച്ചു നല്‍കുന്ന കെയര്‍ഹോം പദ്ധതിയില്‍ പൂമംഗലം സര്‍വ്വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിലുള്ള ആദ്യ വീടിന്റെ നിര്‍മ്മാണങ്ങള്‍ ആരംഭിച്ചു.തണ്ണിക്കോട്ട് ഷെറിന്‍ എന്നയാളുടെ തകര്‍ന്ന വീടിന് പകരം പുതുതായി നിര്‍മ്മിക്കുന്ന വീടിന് അരിപ്പാലം സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് (തിരുഹൃദയ ദേവാലയം ) വികാരി ഫാ.ഫ്രാന്‍സിസ് കൈതത്തറയിലിന്റെ കാര്‍മ്മികത്വത്തില്‍ മുകുന്ദപുരം സഹകരണ അസി.രജിസ്ട്രാര്‍ എം .സി അജിത് ശിലാസ്ഥാപനം നിര്‍വ്വഹിച്ചു.ബാങ്ക് പ്രസിഡന്റ് എ. വി ഗോകുല്‍ദാസ് അധ്യക്ഷത വഹിച്ചു.പൂമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഈനാശു പല്ലിശ്ശേരി ,ബാങ്ക് ഡയറക്ടര്‍ സമസ്യ മുരളി ,പൂമംഗലം റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.ആര്‍ സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു.ബാങ്ക് സെക്രട്ടറി നമിത വി. മേനോന്‍ സ്വാഗതവും ബാങ്ക് വൈസ് പ്രസിഡന്റ് ജോസ് പുന്നാംപ്പറമ്പില്‍ നന്ദിയും പറഞ്ഞു.മുകുന്ദപുരം താലൂക്കിലെ കെയര്‍ ഹോം പദ്ധതിയിലെ ആദ്യ വീടിന്റെ നിര്‍മ്മാണത്തിനാണ് പൂമംഗലത്ത് തുടക്കം കുറിച്ചത് .

 

Advertisement