ബൈപ്പാസ് അപകടപരമ്പര-രണ്ടാം ട്രാഫിക് ക്രമീകരണ സമിതി മീറ്റിംഗിലും അന്തിമ തീരുമാനമില്ല

532

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുടയില്‍ വര്‍ദ്ധിച്ചു വരുന്ന അപകടങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ വിളിച്ചു ചേര്‍ത്ത രണ്ടാം ട്രാഫിക് ക്രമീകരണ സമിതിക്കും അന്തിമമായ തീരുമാനമെടുക്കാന്‍ സാധിച്ചില്ല.പി .ഡബ്ലിയു .ഡി ,മോട്ടോര്‍ വാഹന ഡിപ്പാര്‍ട്ട്മെന്റ് ,റവന്യൂ , നഗരസഭചെയര്‍പേഴ്‌സണ്‍,വൈസ് ചെയര്‍പേഴ്‌സണ്‍,വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ ചേര്‍ന്ന യോഗത്തിലും ഒന്നാം യോഗത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു തീരുമാനമെടുക്കാന്‍ സാധിച്ചില്ല.തൃശൂര്‍ ,ചാലക്കുടി എന്നീ റൂട്ടുകളിലെ ബസ്സ് റൂട്ടുകളില്‍ റൂട്ട് വ്യത്യാസം വരുത്തി ട്രാഫിക്ക് കുരുക്ക് കുറക്കാനാണ് ട്രാഫിക് ക്രമീകരണ സമിതി ശ്രമിക്കുന്നത് .എന്നാല്‍ അന്തിമമായ തീരുമാനമെടുക്കാന്‍ ഇനിയും യോഗം കൂടണമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.എത്രയും വേഗം അടുത്ത യോഗം കൂടി അന്തിമമായി തീരുമാനമെടുക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.വഴിയോര കച്ചവടക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും ലൈസന്‍സുള്ള വഴിയോര കച്ചവടക്കാര്‍ക്ക് മാത്രമെ ബൈപ്പാസില്‍ കച്ചവടം ചെയ്യുവാന്‍ പാടുള്ളു എന്ന തീരുമാനം നടപ്പിലാക്കാനും ,തൃശ്ശൂര്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ പൊറത്തിശ്ശേരി വഴിയാക്കുക,വണ്‍വേ സിസ്റ്റം പ്രാബല്യത്തിലാക്കുക,ഓട്ടോ സ്റ്റാന്റുകള്‍ നിയന്ത്രിക്കുക,ബസ് സ്റ്റാന്റ് ,ബൈപ്പാസ് തുടങ്ങിയിടങ്ങളില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുക,സ്പീഡ് ബ്രേക്കര്‍ ഹംമ്പുകള്‍ -സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുക എന്നിങ്ങനെ ഒട്ടേറെ നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത് .ഇതില്‍ അന്തിമമായ തീരുമാനം അടുത്ത യോഗത്തില്‍ തീരുമാനിക്കും

 

 

Advertisement