ഇരിങ്ങാലക്കുട ; കാറളം സ്‌കൂളിലെ ഹയര്‍സെക്കണ്ടറിയിലെയും വി.എച്ച്.എസ്.ഇ.യിലേയും എന്‍എസ്എസ് യൂണിറ്റുകള്‍ തൃശൂര്‍ ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെ രക്തക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഉദയപ്രകാശ് രക്തം ദാനം ചെയ്തുകൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ രമാരാജന്‍, പി.വി.രമാദേവി,പ്രോഗ്രാം ഓഫീസര്‍മാരായ നിത്യ ബിനോദ്, ശ്രീജഎന്‍.ജി, വളണ്ടിയര്‍ പ്ലീഡര്‍മാരായ സ്റ്റഫിസ്റ്റീഫന്‍, അന്റോണിയോ, സോനു, നിഖില്‍വല്‍സന്‍, രോഹിതി്.ടി.എം., വീണ.ജെ.എസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Advertisement