അപകടമരണ പരമ്പരക്ക് അറുതി വരുത്താന്‍ ഒട്ടേറെ പരിഷ്‌ക്കാരങ്ങളുമായി ട്രാഫിക് ക്രമീകരണ സമിതി

685

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുടയില്‍ വര്‍ദ്ധിച്ചു വരുന്ന അപകടങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ വിളിച്ചു ചേര്‍ത്ത ട്രാഫിക് ക്രമീകരണ സമിതി ഒട്ടേറെ പരിഷ്‌ക്കാരങ്ങള്‍ ചര്‍ച്ചയില്‍ കൊണ്ട് വന്നു.പി .ഡബ്ലിയു .ഡി ,മോട്ടോര്‍ വാഹന ഡിപ്പാര്‍ട്ട്‌മെന്റ് ,റവന്യൂ എന്നിവരുമായി 13-ാം തിയ്യതി ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തും.എസ്. ഐ സി. വി ബിബിന്‍ ,നഗരസഭ സെക്രട്ടറി അരുണ്‍ കെ .എസ് ,റവന്യൂ സൂപ്രണ്ട് തങ്കമണി ,ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സജീവ് ,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ജി അനില്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ ബൈപ്പാസ് റോഡിലെ വഴിയോര കച്ചവടക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും ലൈസന്‍സുള്ള വഴിയോര കച്ചവടക്കാര്‍ക്ക് മാത്രമെ ബൈപ്പാസില്‍ കച്ചവടം ചെയ്യുവാന്‍ പാടുള്ളു എന്ന തീരുമാനം നടപ്പിലാക്കാനും തീരുമാനിച്ചു.തൃശ്ശൂര്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ പൊറത്തിശ്ശേരി വഴിയാക്കുക,വണ്‍വേ സിസ്റ്റം പ്രാബല്യത്തിലാക്കുക,ഓട്ടോ സ്റ്റാന്റുകള്‍ നിയന്ത്രിക്കുക,ബസ് സ്റ്റാന്റ് ,ബൈപ്പാസ് തുടങ്ങിയിടങ്ങളില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുക,സ്പീഡ് ബ്രേക്കര്‍ ഹംമ്പുകള്‍ -സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുക എന്നിങ്ങനെ ഒട്ടേറെ നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്.നിര്‍ദ്ദേശങ്ങള്‍ കൂടുതല്‍ പഠിച്ച് പി .ഡബ്ലിയു .ഡി ,മോട്ടോര്‍ വാഹന ഡിപ്പാര്‍ട്ട്‌മെന്റ് ,റവന്യൂ എന്നിവരുമായി ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും

Advertisement