സെന്റ് ജോസഫ്‌സില്‍ സൗജന്യ പ്രമേഹരോഗനിര്‍ണ്ണയം ക്യാമ്പ് നടത്തി

313
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍.എസ്.എസ്.യൂണിറ്റുകളുടേയും ജനറല്‍ ആശുപത്രിയുടേയും സഹകരണത്തോടെ സൗജന്യപ്രമേഹ രോഗനിര്‍ണ്ണയക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് പ്രിസിപ്പല്‍ ഡോ.സി.ഇസബെല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറല്‍ ആശുപത്രി ഡയറ്റീഷന്‍ സംഗീത ജോജി ബോധവത്ക്കരണ ക്ലാസ്സെടുത്തു. പരിപാടികള്‍ക്ക് എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഡോ.ബിനു ടി.വി, ബാസില ഹംസ, ശില്‍പ കെ.എസ്, ജെസ്‌ന ജോണ്‍സണ്‍, ആതിര കെ.ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.