ഭിന്നശേഷിയുള്ള കലാകാരന്മാര്‍ അരങ്ങുണര്‍ത്തിയ സവിഷ്‌ക്കാര സീസണ്‍ 2 ഹരമായി

407

ഇരിങ്ങാലക്കുട : ജില്ലയിലെ ഏഴ് സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നെത്തിയ 600 ല്‍പരം ഭിന്ന ശേഷിക്കാരയ കലാകാരന്‍മാര്‍ ഒത്തു ചേര്‍ന്ന സവിഷ്‌ക്കാര സീസണ്‍ 2 ക്രൈസ്റ്റ് കോളേജിന്റെ മനം കവര്‍ന്നു. കോളേജിലെ സാമൂഹിക സംഘടനയായ തവനീഷ് സംഘടിപ്പിച്ച കലാസംഗമത്തില്‍ പങ്കെടുക്കാന്‍ സിനിമാതാരങ്ങളായ ഐശ്വര്യലക്ഷ്മിയും, അനീഷ് ഗോപാലും എത്തിചേര്‍ന്നതോടെ കുട്ടികളും രക്ഷാകര്‍ത്താക്കളും ആവേശഭരിതരായി. ഇരിങ്ങാലക്കുടയിലും പരിസരത്തുമായി ഷൂട്ടിംഗ് ആരംഭിച്ച അര്‍ജ്ജന്റീന ഫാന്‍സ് എന്ന സിനിമയുടെ സെറ്റില്‍ നിന്നാണ് താരങ്ങള്‍ എത്തിയത്. രാവിലെ മുതല്‍ വിവിധ സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്ന് എത്തിയ വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. മാനേജര്‍ ഫാ.ജേക്കബ്ബ് ഞെരിഞ്ഞാമ്പിള്ളി അദ്ധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍, ഫാ.ജോയി പീനിക്കപ്പറമ്പില്‍, ഡോ.സെബാസ്റ്റിയന്‍ ജോസഫ്, എസ്.ബി.ഐ.റീജിനല്‍ മാനേജര്‍ ആര്‍.നളിനാക്ഷന്‍, പ്രൊഫ.മൂവിഷ് മുരളി എന്നിവര്‍ സംസാരിച്ചു.

Advertisement