കാറളം-കോണ്‍ഗ്രസ് കാറളം മണ്ഡലം ചെമ്മണ്ട ബൂത്ത് 24 ന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജിയെ അറിയുക – മഹാത്മാ ഗാന്ധി കുടുംബ സംഗമം ചെമ്മണ്ട ചിറമ്മല്‍ ജേക്കബ് സെബാസ്റ്റ്യന്റ വസതിയില്‍ നടന്നു. ജില്ലാ പഞ്ചായത്ത് അംഗവും മുന്‍ കെ .എസ് .യു ജില്ലാ പ്രസിഡണ്ടുമായിരുന്ന ശോഭാ സുബിന്‍ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് ബിജു ആലപ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ബാസ്റ്റിന്‍ ഫ്രാന്‍സീസ് മുഖ്യ പ്രഭാഷണം നടത്തി. ബൂത്ത് ഇന്‍ ചാര്‍ജ് വി.ഡി. സൈമണ്‍, ഫ്രാന്‍സീസ് മേച്ചേരി, വര്‍ഗ്ഗീസ് കീറ്റിക്കല്‍, സിജോ ഫ്രാന്‍സിസ്, അര്‍ജുനന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഗ്രാമപഞ്ചായത്ത് അംഗം ഐ.ഡി.ഫ്രാന്‍സീസ് മാസ്റ്റര്‍ ചടങ്ങില്‍ ആദരിച്ചു.
Advertisement