‘ടൈം ടേബിളിന്റെ പൈസ’ ബാലസാഹിത്യകൃതി പ്രകാശനം ചെയ്തു

278

ഇരിങ്ങാലക്കുട-വി.ആര്‍. ദേവയാനി രചിച്ച് പ്രിന്റ് ഹൗസ് മതിലകം പ്രസിദ്ധീകരിക്കുന്ന ‘ടൈം ടേബിളിന്റെ പൈസ’
എന്ന ബാലസാഹിത്യകൃതി ഇരിങ്ങാലക്കുടയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ സംഗമ സാഹിതിയുടെയും മഹാത്മാഗാന്ധി റീഡിങ്ങ് റൂം & ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍, ഇരിങ്ങാലക്കുട മഹാത്മാ ലൈബ്രറി ഹാളില്‍, രാധാകൃഷ്ണന്‍ വെട്ടത്ത് അധ്യക്ഷനായ ചടങ്ങില്‍
പ്രശസ്ത സാഹിത്യകാരനും കുങ്കുമം അവാര്‍ഡ് ജേതാവുമായ വി.കൃഷ്ണവാധ്യാര്‍ പുസ്തകത്തിന്റെ ആദ്യപ്രതി, സാഹിത്യകാരനും തിരക്കഥകൃത്തുമായ പി.കെ.ഭരതന്‍ മാസ്റ്റര്‍ക്ക് നല്‍കി പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.പ്രൊഫ: സാവിത്രി ലക്ഷ്മണന്‍ മുഖ്യപ്രഭാഷണം നടത്തി.പ്രതാപ് സിംഗ്.റഷീദ് കാറളം.ഉണ്ണികൃഷ്ണന്‍ കിഴുത്താനി.പി.എന്‍ സുനില്‍.രാജേഷ് തംബുരു ,adv. പി.പി.മോഹന്‍ദാസ്,അരുണ്‍ ഗാന്ധിഗ്രാം.ജോസ് മഞ്ഞില.കൃഷ്ണകുമാര്‍ മാപ്രാണം എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു..രാജേഷ് തെക്കിനിയേടത്ത് സ്വാഗതവും, പി എം ഉമ നന്ദിയും പറഞ്ഞു

 

Advertisement