യുവകലാസാഹിതിയുടെ ടി.വി. കൊച്ചുബാവ കഥാപുരസ്‌കാരത്തിന് കഥാകൃത്ത് സി.അനൂപ് അര്‍ഹനായി

340

ഇരിങ്ങാലക്കുട: യുവകലാസാഹിതിയുടെ ടി.വി. കൊച്ചുബാവ കഥാപുരസ്‌കാരത്തിന് കഥാകൃത്ത് സി.അനൂപ് അര്‍ഹനായി.അനൂപിന്റെ ചെറുകഥാ സമാഹാരമായ 3 കാലങ്ങള്‍ക്കാണ് പുരസ്‌കാരം .ഇരുപത്തയ്യായിരം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം നവംബര്‍ 25 ന് ശ്രീകൂടല്‍മാണിക്യദേവസ്വം കച്ചേരിവളപ്പിലെ പ്രത്യേക വേദിയില്‍ നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ പി.മണി, യുവകലാസാഹിതി മേഖലാ പ്രസിഡണ്ട് കെ.കെ.കൃഷ്ണാനന്ദ ബാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ഉച്ചയ്ക്ക് 3.30ന് നടക്കുന്ന ചടങ്ങ് മുന്‍മന്ത്രി കെ.ഇ.ഇസ്മയില്‍ ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവര്‍ത്തക രേണു രാമനാഥ് മുഖ്യപ്രഭാഷണം നടത്തും. മേഖലാ സെക്രട്ടറി അഡ്വ.രാജേഷ് തമ്പാന്‍, വൈസ് പ്രസിഡണ്ട് കെ.സി.ശിവരാമന്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.എസ്സ്.വസന്തന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

Advertisement