പൊറത്തിശ്ശേരിയില്‍ വീടുകയറിയാക്രമണം -രണ്ട് പേര്‍ പിടിയില്‍

997
Advertisement

ഇരിങ്ങാലക്കുട-പൊറത്തിശ്ശേരിയില്‍ വീടുകയറിയാക്രമണം നടത്തിയ കേസില്‍ രണ്ട് പേര്‍ പിടിയില്‍.കിഴുത്താണി മേപ്പുറത്ത് വീട്ടില്‍ വിഷ്ണുപ്രസാദ് 22 വയസ്സ്, ചിറയ്ക്കല്‍ ഇഞ്ചമുടി അയ്യേരി വീട്ടില്‍ ബിനില്‍ വില്‍സന്‍ 23 വയസ്സ് എന്നിവരെയാണ് പിടികൂടിയത് .പൊറത്തിശ്ശേരി കോരഞ്ചേരി നഗറില്‍ അശോകന്‍, ഭാര്യ അമ്മിണി ,മകന്‍ അജിത്ത് എന്നിവരെയാണ് ഇവരാക്രമിച്ചത് .ഇരിങ്ങാലക്കുട എസ് ഐ ബിബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയത്

 

Advertisement