ഇരിങ്ങാലക്കുട : ലോക പ്രമേഹ ദിനതോടനുബന്ധുച്ച് ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ വച്ച് 2018 ലെ ലോക പ്രമേഹ ദിനത്തിന്റെ മുദ്രാവാക്യമായ Diabetes Concerns Every Family അഥവാ പ്രമേഹം ഓരോ കുടുംബത്തെയും ആശങ്കപ്പെടുത്തുന്നു എന്ന വിഷയത്തെ ആസ്പദമാക്കി ആശുപത്രിയിലെ ചീഫ് ഫിസിഷ്യന്‍ ഡോ. എം. ആര്‍. രാജീവ് MBBS MD ക്ളാസെടുത്തു. കൂടാതെ പ്രമേഹരോഗം, ലക്ഷണങ്ങള്‍, പരിചരണ രീതികള്‍, മുന്‍കരുതലുകള്‍ തുടങ്ങിയവയെ കുറിച് ചര്‍ച്ച ചെയ്തു. അതോടൊപ്പം പ്രമേഹരോഗികള്‍ക്കാവശ്യമായ ഭക്ഷണരീതി പ്രദര്‍ശനവും (ഡയബറ്റിക് ഡയറ്റ് ഡിസ്പ്ലേ) ഉണ്ടായിരിന്നു. കൂടാതെ ഡോക്ടേഴ്‌സ് നിര്‍ദ്ദേശിചവര്‍ക്ക് പ്രമേഹ രോഗ പരിശോധന സൗജന്യമായി ചെയ്തുകൊടുത്തു.
Advertisement