പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

345

ഇരിങ്ങാലക്കുട-പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ വിദ്യാര്‍ത്ഥികളെ സമാദരണീയം എന്ന ചടങ്ങില്‍ ആദരിച്ചു.സെന്റ് ജോസഫ് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങ് പ്രിന്‍സിപ്പാള്‍ ഡോ.സി ഇസബെല്‍ ഉദ്ഘാടനം ചെയ്തു.ജെ ബി വി ജില്ല പ്രസിഡന്റ് ആന്റോ തൊറയന്‍ ആമുഖപ്രസംഗം നടത്തി.ജെ ബി വി സംസ്ഥാന പ്രസിഡന്റ് സത്യന്‍ പി ബി അധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട ഡെപ്യൂട്ടി തഹസില്‍ദാര്‍ സിമീഷ് സാഹു വിദ്യാര്‍ത്ഥികളെ ആദരിച്ചു.ജെ ബി വി ജില്ല ജനറല്‍ സെക്രട്ടറി മനോജ് മച്ചാട് ,ജെ ബി വി കുട്ടികളുടെ ദേശീയ ജനറല്‍ സെക്രട്ടറി അനുഷ വി ,ജെ ബി വി കുട്ടികളുടെ ജില്ല ജനറല്‍ സെക്രട്ടറി ജോബിന്‍ ബാബു എന്നിവര്‍ ആശംസകളര്‍പ്പിച്ചു.ജെ ബി വി തൃശൂര്‍ ജില്ല കുട്ടികളുടെ ചെയര്‍പേഴ്‌സന്‍ വിസ്മയ രവി നന്ദി പറഞ്ഞു

Advertisement