ഇരിങ്ങാലക്കുട ശക്തിനഗര്‍ പൊയ്യാറ കുഞ്ഞിമാമ മകന്‍ രമണന്‍ (78) നിര്യാതനായി

450
Advertisement

ഇരിങ്ങാലക്കുട ശക്തിനഗര്‍ പൊയ്യാറ കുഞ്ഞിമാമ മകന്‍ രമണന്‍ (78) നിര്യാതനായി. ഹെല്‍ത്ത് സൂപ്രവൈസറായി കുന്നംകുളം നഗരസഭയില്‍നിന്ന് 1996 ല്‍ റിട്ടയര്‍ ചെയ്തു. ഗുരുവായൂര്‍, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, തൃശ്ശൂര്‍, മലപ്പുറം, തിരൂര്‍, കോഴിക്കോട്, തലശ്ശേരി, കാസര്‍ഗോഡ്, നെയ്യാറ്റിന്‍കര എന്നീ നഗരസഭകളില്‍ ജോലി ചെയ്തിട്ടുണ്ട്. മലയാള സിനിമകളായ കരിമ്പൂച്ച, നക്ഷത്രങ്ങളേ സാക്ഷി, വയല്‍, ചുവപ്പുതാളം, അരയന്നം തുടങ്ങീ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. റെയ്ക്കി ഗ്രാന്‍ഡ് മാസ്റ്റര്‍ ആയിരുന്നു. ഭാര്യ – കണ്ടങ്ങത്ത് ലളിത. മക്കള്‍ – സ്റ്റാന്‍ലി ( ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ – ഇരിങ്ങാലക്കുട നഗരസഭ), സൂരജ് ( ബിസിനസ്സ്) – മരുമക്കള്‍ – ആശ ( ടീച്ചര്‍, എന്‍.എസ്.എസ്. സ്‌ക്കൂള്‍), ബിന്ദു ( ബിസിനസ്സ്)

Advertisement