ട്രയ്‌നിന്റെ കമ്പാര്‍ട്ട്‌മെന്റ് ഡോറില്‍ നിന്നും വീണ് മരണം

468

ഇരിങ്ങാലക്കുട-ട്രയ്‌നിന്റെ കമ്പാര്‍ട്ട്‌മെന്റ് ഡോറില്‍ നിന്നും വീണ് മരണം .പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ചെറുങ്ങോല്‍ സജീവിന്റെ മകന്‍ ഷിജിന്‍ (21) ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ കല്ലേറ്റുക്കര റെയില്‍ സ്റ്റേഷനു സമീപത്ത് വെച്ചാണ് അപകടം നടന്നത് .പാലക്കാട്ടു നിന്നും എറണാകുളത്തേക് പോകുന്ന ട്രയ്നിന്റെ കമ്പാര്‍ട്ടുമെന്റ് ഡോറില്‍ നിന്നും ട്രാക്കിലേക്ക് വീണുണ്ടായ പരിക്കാണ് മരണ കാരണമെന്നാണ് പോലീസ് നിഗമനം .ഷിജിന്‍ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ടാലി കോഴ്‌സ് പടിക്കുകയാണ്. ആളൂര്‍ പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി. തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു

 

Advertisement