സ്വകാര്യ ബസുകള്‍ നിയമം ലംഘിച്ചാല്‍ വാട്‌സാപ്പില്‍ അറിയിക്കാം

397

ഇരിങ്ങാലക്കുട-ബസുകള്‍ ട്രിപ്പുകള്‍ മുടക്കുന്നതും റൂട്ടുകള്‍ തെറ്റിച്ചോടുന്നതും അമിതവേഗത്തില്‍ സഞ്ചരിക്കുന്നതുള്‍പ്പടെയുള്ളവ നേരിട്ട് 9495202368 എന്ന വാട്‌സാപ്പില്‍ അയക്കാം .സംവിധാനം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ അറിയിച്ചു.എന്‍ഫോഴ്‌സമെന്റ് സ്‌ക്വാഡിന്റെ ഈ വാട്‌സാപ്പ് നമ്പറില്‍ വാഹനത്തിന്റെ വിശദാംശങ്ങള്‍ നല്‍കിയാല്‍ ഉടന്‍ നടപടിയുണ്ടാവും

Advertisement