പുല്ലൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പ് നവംബര്‍ 4 ന്.വികസനത്തിന്റെ തേരില്‍ വിജയമുറപ്പിച്ച് ഇടതുമുന്നണി

380

പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 4 ഞായര്‍ കാലത്ത് 9 മണി മുതല്‍ ഉച്ചതിരിഞ്ഞ് 3 മണിവരെ പുല്ലൂര്‍ എസ്.എന്‍.ബി.എസ്.എല്‍.പി. സ്‌ക്കൂളില്‍ വച്ച് നടക്കുന്നു. 8 ജനറല്‍ സീറ്റിലേക്കും, ഒരു നിക്ഷേപ സംവരണ സീറ്റിലേക്കും, മൂന്ന് വനിതാസംവരണ സീറ്റിലേക്കും, ഒരു പട്ടികജാതി പട്ടികവര്‍ഗ്ഗ സംവരണ സീറ്റിലേക്കുമടക്കം 13 ഭരണസമിതി അംഗങ്ങളെയാണ് തിരഞ്ഞെടുക്കപ്പെടേണ്ടത്.കഴിഞ്ഞ തവണ ത്രികോണ മത്സരമാണ് നടന്നതെങ്കില്‍ ഇത്തവണ ബി.ജെ.പി. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയാണ്. എല്‍.ഡി.എഫ്.ഉം, യു.ഡി.എഫ്ഉം നേരിട്ടുള്ള മത്സരമാണ് നടക്കുന്നത്. അഞ്ച് വര്‍ഷവും ലാഭത്തിലാക്കിയതും, അറ്റാദായം കൈവരിച്ചതും, ലാഭവിഹിത വിതരണം നടത്തിയതും, സ്പെഷല്‍ഗ്രേഡിലേക്ക് ഉയര്‍ത്തിയതും, പ്രാഥമിക സഹകരണബാങ്കുകളില്‍ രാജ്യത്തെ രണ്ടാമത്തെ എ.ടി.എം. സ്ഥാപിച്ചതും, ഗ്രീന്‍ ക്ലിനിക്ക്, നീതി മെഡിക്കല്‍സ് ,ലാബ്,ഡോ്‌ക്ടേഴ്‌സ് ക്ലിനിക്ക് ,കണ്‍സ്യൂമര്‍ സ്‌റ്റോര്‍ തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങള്‍ തുടങ്ങാനായതും, ഗ്രീന്‍ പുല്ലൂര്‍, സ്മാര്‍ട്ട് പുല്ലൂര്‍, ആരോഗ്യമൈത്രി, സാന്ത്വന ചികിത്സ സഹായ പദ്ധതി തുടങ്ങിയ 35 ല്‍ പരം വ്യത്യസ്ത പദ്ധതികള്‍ ആവിഷ്‌ക്കരിച്ചതുമടക്കം ഇക്കഴിഞ്ഞ അഞ്ച് വര്‍ഷം ബാങ്ക് കൈവരിച്ച മിന്നല്‍ വേഗതയിലുള്ള വളര്‍ച്ചയുടെ പിന്‍ബലത്തിലാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. നിലവിലുള്ള പ്രസിഡന്റ്, വൈസ്.പ്രസിഡന്റ് മടക്കം അഞ്ച് പേരെ നിലനിര്‍ത്തി 8 പുതു മുഖങ്ങളെയാണ് ഇടതു മുന്നണി അവതരിപ്പിക്കുന്നത്. ്. മറ്റ് ബാങ്കുകളെ അപേക്ഷിച്ച് പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞില്ലയെന്ന പ്രചരണത്തോടെ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സനടക്കം ഉള്‍ക്കൊള്ളുന്ന 13 സ്ഥാനാര്‍ത്ഥികളെയാണ് ശക്തമായ മത്സരത്തിന് യു.ഡി.എഫ്. രംഗത്തിറക്കിയിട്ടുള്ളത്.

 

Advertisement