അരിപ്പാലത്ത് ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍

516

അരിപ്പാലം-അരിപ്പാലത്ത് ബിജെപി പ്രവര്‍ത്തകനായ കൊട്ടാരത്ത് വീട്ടില്‍ വിപിന്‍ 27 വയസ്സ് എന്ന യുവാവിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളായ അരിപാലം, കിഴക്കനിയത്ത് മധു മകന്‍ അമല്‍ 20 വയസ്സ്, പടിയൂര്‍ കൊങ്ങിണി പറമ്പ് അടിപറമ്പില്‍ സത്യന്‍ മകന്‍ വൈശാഖ് 32 വയസ്സ് എന്നിവരെ ഇന്ന് പടിയൂര്‍ വച്ച് കാട്ടൂര്‍ പോലിസ് സബ് ഇന്‍സ്പക്ടര്‍ K. S സുശാന്തും സംഘവും അറസ്റ്റ് ചെയ്തു. അരിപാലത്ത് വച്ച് കഴിഞ്ഞ ദിവസം എടക്കുളം ബോധിനി സേവാ കേന്ദ്രത്തിന്റെ ഗൃഹപ്രവേശനത്തിന്റെ നോട്ടീസ് വിതരണത്തിനിടയിലാണ് പ്രതികള്‍ വിപിനെ ആക്രമിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു . ASI ശ്രീകുമാര്‍, ASI സുകുമാര്‍, CPO മാരായ റജിന്‍, വിപിന്‍ദാസ് എന്നിവരും പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു

 

Advertisement