Tuesday, March 10, 2026
24.6 C
Irinjālakuda

നാദോപാസന സംഗീത മത്സരം ഫെബ്രുവരി 9,10 തിയ്യതികളില്‍

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നാദോപാസന സംഗീതസഭയും ,ഗുരുവായൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുന്ദരനാരായണ ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി 2019 ഫെബ്രുവരി 9,10 തിയ്യതികളില്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ 16 വയസ്സിന് താഴെ ജൂനിയര്‍ വിഭാഗത്തിനും 16 മുതല്‍ 25 വയസ്സുവരെ സീനിയര്‍ വിഭാഗത്തിനും ഇരിങ്ങാലക്കുടയില്‍ വച്ച് കര്‍ണ്ണാടക സംഗീത മത്സരം സംഘടിപ്പിക്കുന്നു.സുന്ദരനാരായണ എന്ന തൂലികാ നാമത്തിലറിയപ്പെടുന്ന യശയശരീരനായ ഇരിങ്ങാലക്കുട നടവരമ്പ് സ്വദേശി വടക്കെ പാലാഴി നാരായണന്‍കുട്ടി മേനോന്‍ രചിച്ച ഗുരുവായൂരപ്പനെ സ്തുതിച്ചുകൊണ്ടുള്ള കൃതികളാണ് ഈ മത്സരത്തില്‍ ആലപിക്കേണ്ടത് .പക്കമേളം സംഘാടകസമിതി ഏര്‍പ്പെടുത്തിയതും .ജൂനിയര്‍ വിഭാഗത്തിന് കൃതി മാത്രവും ,സീനിയര്‍ വിഭാഗത്തിന് രാഗം ,നിരവല്‍ ,മനോധര്‍മ്മസ്വദം എന്നിവയോടുകൂടി കൃതിയും ആലപിക്കണം .ജൂനിയര്‍ വിഭാഗത്തിന് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000 രൂപ,3000 രൂപ ,2500 രൂപയും സീനിയര്‍ വിഭാഗത്തിന് 10000 രൂപ,7500 രൂപ ,5000 രൂപ എന്നീ തുകകളും സീനിയര്‍ വിഭാഗം ഒന്നാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് ഗുരുവായൂരപ്പന്‍ ഗാനാഞ്ജലി പുരസ്‌ക്കാരവും ഏപ്രില്‍ മാസത്തില്‍ നാദോപാസന നടത്തുന്നസ്വാതി നൃത്ത സംഗീതോത്സവത്തില്‍ സംഗീതകച്ചേരി അവതരിപ്പിക്കാനുള്ള വേദിയും നല്‍കുന്നതാണ് .കൂടാതെ ഒന്നാം സ്ഥാനം ലഭിക്കുന്ന സീനിയര്‍ മത്സരാര്‍ത്ഥി മുന്‍കൂട്ടി നിര്‍ദ്ദേശിക്കുന്ന അവരുടെ ഗുരുനാഥന് ശ്രീഗുരുവായൂരപ്പന്റെ മുദ്രണം ചെയ്ത് സ്വര്‍ണ്ണ മുദ്രയും നല്‍കുന്നതായിരിക്കും .സംഗീതമത്സരത്തില്‍ പങ്കെടുക്കുവാന്‍ ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്.അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി 2019 ജനുവരി 10 ആണ്.അപേക്ഷകള്‍ക്കും മത്സരത്തില്‍ ആലപിക്കേണ്ട കൃതികളെ സംബന്ധിച്ചും മറ്റു നിബന്ധനകള്‍ക്കും www.nadopasana.co.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ് .ഇരിങ്ങാലക്കുടയില്‍ നടന്ന പത്രസമ്മേളനത്തില്‍ പി നന്ദകുമാര്‍,എ എസ് സതീശന്‍,സി നാരായണന്‍കുട്ടി,സോണിയാ ഗിരി ,ഷീല മേനോന്‍ എന്നിവര്‍ പങ്കെടുത്തു

Hot this week

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

Topics

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

സോഷ്യൽ ആക്ഷൻ ഫോറം ഇരിങ്ങാലക്കുട – വനിതാ ദിനംALIN 2K26

ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം മാർച്ച് ഏഴാം തീയതി ഗ്രാമശ്രീ...

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...
spot_img

Related Articles

Popular Categories

spot_imgspot_img