മുകുന്ദപുരം പ്രവാസി കൂട്ടായ്മയുടെ പൊതു സമ്മേളനവും യോഗവും എം.എല്‍.എ. കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്തു

364

ഇരിങ്ങാലക്കുട : മുകുന്ദപുരം പ്രവാസി കൂട്ടായ്മയുടെ പൊതു സമ്മേളനവും യോഗവും ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രസിഡന്റ് ജോഷി ജോണി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ അന്തരിച്ച അംഗം കെ.കെ.വിജയന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ചെലവുകളുടെ ആദ്യഗഡു എം.എല്‍.എ. അവര്‍ക്കു നല്‍കി. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ നിമ്യഷിജു അംഗത്വ കാര്‍ഡ് വിതരണം ചെയ്തു. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ പ്രതിപക്ഷ നേതാവ് പി.വി.ശിവകുമാര്‍ ക്ഷേമനിധി കാര്‍ഡുകള്‍ വിതരണം ചെയ്തു.

 

Advertisement