ഇരിങ്ങാലക്കുട: നടവരമ്പ് സ്വദേശിയായ യുവാവ് ഉള്‍പ്പെടെ രണ്ട് പേര്‍ ചാലക്കുടി ദേശീയ പാതയില്‍ നാടുക്കുന്നില്‍ നടന്ന വാഹനപകടത്തില്‍ മരിച്ചു. നടവരമ്പ് ചാത്തമ്പിള്ളി ബില്ലയുടെ മകന്‍ ശ്രീരാഗ് (22 വയസ്സ്), തൃശൂര്‍ മരിയാപുരം സൈലന്റ് വാലി ചൂളക്കടവില്‍ അബ്ദുള്‍ ലത്തീഫിന്റെ മകന്‍ മുസ്താഖ് (28 വയസ്സ്) എന്നിവരാണ് മരിച്ചത്.എറണാകുളത്ത്‌നിന്ന് കാറില്‍ മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിറുത്തിയിട്ടിരുന്ന കണ്‍ടെയ്‌നര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.കാര്‍ ഓടിച്ചിരുന്ന ഇരിങ്ങാലക്കുട സ്വദേശി കൈപ്പുള്ളി ശ്രീനിവാസന്റെ മകന്‍ ഹരിപ്രസാദിനെ 28 വയസ്സ് നെ പരിക്കുകളോടെ സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 12 മണിക്കായിരുന്നു അപകടം.
Advertisement