എം.സി.ജോസഫ് അന്തരിച്ചിട്ട് ഇന്നേയ്ക്ക് 37 വര്‍ഷം തികയുന്നു.

375

ഇരിങ്ങാലക്കുട:കേരളീയ ന്റെ മനസ്സില്‍ നിന്നും ഭൂത – പ്രേത -പിശാചുക്കളെ കുടിയിറക്കിയതില്‍ പ്രധാനി എം.സി.ജോസഫ് അന്തരിച്ചിട്ട് ഇന്നേയ്ക്ക് 37 വര്‍ഷം തികയുന്നു.അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സന്ധിയില്ലാ പോരാട്ടമാണ് അദ്ദേഹം നടത്തിയിരുന്നത്. സഹോദരനയ്യപ്പനോടും കുറ്റിപ്പുഴ കൃഷ്ണപ്പിള്ളയോടുമൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സഹോദരനയ്യപ്പനു ശേഷം ‘യുക്തിവാദി’ മാസിക തുടര്‍ന്ന് നടത്തുന്നതില്‍ എം.സി.യാണ് മുന്‍പന്തിയിലുണ്ടായിരുന്നത്. പ്രായാധിക്യത്താല്‍ പ്രസിദ്ധീകരണം നിലയ്ക്കുന്നതുവരെ അദ്ദേഹമായിരുന്നു അതിന്റെ പത്രാധിപര്‍. പതിമൂന്നോളം പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്.94-ാം വയസ്സിലാണു അദ്ദേഹത്തിന്റെ അന്ത്യം.ഇരിങ്ങാലക്കുട മൂക്കഞ്ചേരി വീട്ടില്‍ താമസക്കാരനായിരുന്ന എം.സി.യുടെ പേരില്‍ ഭാരതീയ യുക്തിവാദി സംഘം ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട് .

Advertisement