തപാല്‍ ജീവനക്കാരുടെ രാപകല്‍ ധര്‍ണ്ണ ആരംഭിച്ചു

326

ഇരിങ്ങാലക്കുട: തപാല്‍ ജീവനക്കാര്‍ എന്‍.എഫ്.പി.ഇ യുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സൂപ്രണ്ടാ ഓഫീസിനു മുന്‍പില്‍ 25-ാം തിയ്യതി മുതല്‍ 26-ാം തിയ്യതി വരെ മടത്തുന്ന രാപകല്‍ ധര്‍ണ്ണ കേന്ദ്ര ഗവ.ജീവനക്കാരുടെ കോണ്‍ഫസറേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പോസ്റ്റ്മാന്‍ എം.ടി.എസ്.യൂണിയന്‍ ഡിവിഷന്‍ പ്രസിഡന്റ് ടി.കെ.ശക്തീധരന്‍ അദ്ധ്യക്ഷനായി. ജി.സി.എസ്.യൂണിയന്‍ ഡിവിഷന്‍ സെക്രട്ടറി പി.പി.മോഹന്‍ദാസ് സ്വാഗതം ആശംസിച്ചു. ധര്‍ണ്ണയെ അഭിസംബോധന ചെയ്തു കൊണ്ട് ജ്യോതിഷ് ദേവന്‍, കെ.എസ്.സുഗതന്‍, പി.ഡി.ഷാജു, വി.എ.മോഹനന്‍, മിനി(എല്‍.ഐ.സി.യൂണിയന്‍) എന്നിവര്‍ സംസാരിച്ചു. ജി.സി.എസ്.ശമ്പളപരിഷ്‌ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, സ്റ്റാഫ് ഷോര്‍ട്ടേജിന് പരിഹാരം കാണുക, കമ്പ്യൂട്ടര്‍ വത്ക്കരണത്തിലെ അശാസ്ത്രീയമായ മാറ്റങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണസമരം നടത്തുന്നത്. 26ന് വൈകുന്നേരം 5 മണിക്ക നടക്കുന്ന സമാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്യും.

Advertisement