നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌കൗട്‌സ്, ഗൈഡ്‌സ്, എന്‍.എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ യു.എന്‍.ദിനം ആചരിച്ചു. പ്രിന്‍സിപ്പാള്‍ എം.നാസറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. അഹിംസയുടെയും സമാധാനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി യു.എന്‍ ബോര്‍ഡില്‍ കുട്ടികളും അദ്ധ്യാപകരും വിവിധ വര്‍ണ്ണങ്ങളില്‍ കൈമുദ്ര പതിപ്പിച്ചു. യു.എന്‍ ഒ യെ ആസ്പദമാക്കി പ്രശ്‌നോത്തരി സംഘടിപ്പിക്കുകയും വിജയികള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്തു. ഗൈഡ്‌സ് ക്യാപ്റ്റന്‍ സി.ബി.ഷക്കീല. സ്‌കൗട്‌സ് മാസ്റ്റര്‍ അനീഷ് കുമാര്‍, എന്‍.എസ് എസ് പ്രോഗ്രാം ഓഫീസര്‍ ആന്‍ജില്‍ ജോയ് .അദ്ധ്യാപികമാരായ ഷെമി, ജെസീന, റോഫി, രാജേശ്വരി, സുരേഷ് കുമാര്‍, വഎന്നിവര്‍ പ്രസംഗിച്ചു, വിദ്യാര്‍ത്ഥികളായ മരിയന്‍, ബ്രൈറ്റി’. നീലാഞ്ചന, ഗോകുല്‍ എന്നീ കുട്ടികള്‍ നേതൃത്വം നല്‍കി
Advertisement