വലിയങ്ങാടി അമ്പ് ഫെസ്റ്റിവല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

697

ഇരിങ്ങാലക്കുട: വലിയങ്ങാടി അമ്പ് ഫെസ്റ്റിവല്‍ 2019 കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ യു. അരുണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാ.ജോണ്‍ പാലിയേക്കര അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുര്യന്‍ ജോസഫ്, പ്രതിപക്ഷ നേതാവ് പി.വി ശിവകുമാര്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വൈസ് ചെയര്‍മാന്‍ പോള്‍ ജെ ആലേങ്ങാടന്‍ സ്വാഗതവും ട്രഷറര്‍ മനീഷ് അരിക്കാട്ട് നന്ദിയും പറഞ്ഞു. രക്ഷാധികാരികളായ മാര്‍ട്ടിന്‍ ആലേങ്ങാടന്‍, ജോണി പി ആലേക്കാടന്‍, സെക്രട്ടറി ജോണി ടി വെള്ളാനിക്കാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement