ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഗവണ്‍മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നല്‍കി വരുന്ന വിദ്യാഭ്യാസ പുരസ്‌ക്കാരങ്ങള്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി &വൊക്കേഷണല്‍ സ്‌കൂളില്‍ വച്ച് നടന്നു.നഗരസഭ ചെയര്‍പേഴസണ്‍ നിമ്യ ഷിജു എസ്. എസ് .എല്‍. സിക്ക് ഫുള്‍ എ പ്ലസ് കിട്ടിയ വി .എം മേധക്കും ,പ്ലസ് ടു വില്‍ ഫുള്‍ എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഡി . വൈ .എസ് .പി ഫേമസ് വര്‍ഗ്ഗീസും അവാര്‍ഡുകള്‍ നല്‍കി.മികച്ച വിജയം കരസ്ഥമാക്കിയ സ്‌കൂളിനുള്ള പുരസ്‌ക്കാരം പ്രസ്സ് ക്ലബ് ഭാരവാഹികളില്‍ നിന്ന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ടി .വി രമണി ഏറ്റുവാങ്ങി.പ്രസ്സ് ക്ലബ് പ്രസിഡന്റ് കെ .കെ ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു യോഗം ഉദ്ഘാടനം ചെയ്തു.ഡി. വൈ. എസ്. പി ഫേമസ് വര്‍ഗ്ഗീസ് ,പ്ലസ് ടു പ്രിന്‍സിപ്പല്‍ പ്യാരിജ എം,വി എച്ച് എസ് സി പ്രിന്‍സിപ്പല്‍ ഹേന കെ ആര്‍ ,സ്റ്റാഫ് സെക്രട്ടറി അബ്ദുള്‍ ഹഖ് സി എസ് ,പി ടി എ പ്രസിഡന്റ് ജോയ് കോനേങ്ങാടന്‍ എന്നിവര്‍ സംസാരിച്ചു.പ്രസ്സ് ക്ലബ് സെക്രട്ടറി വി ആര്‍ സുകുമാരന്‍ സ്വാഗതവും ഹെഡ്മിസ്ട്രസ്സ് വി രമണി നന്ദിയും പറഞ്ഞു.പ്ലസ് ടു ,എസ് എസ് എല്‍ സി വിഭാഗങ്ങളില്‍ നിന്ന് 15 വിദ്യാര്‍ത്ഥികള്‍ പുരസ്‌ക്കാരം കരസ്ഥമാക്കി.
ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ് വിദ്യാഭ്യാസ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു
Advertisement