പ്ലാസ്റ്റിക്ക് ഷ്രഡ്ഡിംഗ് യൂണിറ്റും ബോയിലിംഗ് യൂണിറ്റും പ്രവര്‍ത്തനസജ്ജമാകാത്തതിനെതിരെ എല്‍. ഡി .എഫ് കൗണ്‍സിലേഴ്‌സ്

444
Advertisement

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നഗരസഭയില്‍ ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് മാലിന്യ സംസ്‌ക്കരണത്തിനായി പ്ലാസ്റ്റിക്ക് ഷ്രഡ്ഡിംഗ് യൂണിറ്റും ബോയിലിംഗ് യൂണിറ്റും പ്രവര്‍ത്തനോദ്ഘാടനം ചെയ്തത് .എന്നാല്‍ 5 മാസം പിന്നിട്ടിട്ടും വൈദ്യുതി ലഭ്യമാവാത്തതിനാല്‍ പ്രവര്‍ത്തനയോഗ്യമായിട്ടില്ല.നഗരസഭയ്ക്ക് വരുമാനം കൊണ്ട് വരുന്ന ഈ പദ്ധതി ഇനിയും പ്രവര്‍ത്തനമാരംഭിക്കാത്തതിനെ തുടര്‍ന്ന് മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാതെ കുന്നു കൂടി കിടക്കുകയാണ് .മാലിന്യങ്ങളില്‍ വെള്ളം കെട്ടി കിടക്കുന്നത് മൂലം പകര്‍ച്ചാവ്യാധികള്‍ പടരാനും സാധ്യതയുണ്ട് .ട്രെഞ്ചിംഗ് ഗ്രൗണ്ടിന്റെ സ്ഥിതിവിവരങ്ങള്‍ അന്വേഷിക്കാനെത്തിയ എല്‍ .ഡി .എഫ് പ്രതിപക്ഷ കൗണ്‍സിലേഴ്‌സ് എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം നഗരസഭ കാണണമെന്നാവാശ്യപ്പെട്ടു.പി.വി ശിവകുമാര്‍ ,മീനാക്ഷി ജോഷി,സി .സി ഷിബിന്‍,എം. പി രമണന്‍ ,വത്സല ശശി,സിന്ധു ബൈജന്‍,പ്രജിത സുനില്‍കുമാര്‍,ബിജി അജയകുമാര്‍,ഷാബു കെ .ഡി എന്നീ നഗരസഭ കൗണ്‍സിലേഴ്‌സാണ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത് .

Advertisement