കുണ്ടും കുഴിയും നിറഞ്ഞ റോഡുകള്‍ ഉടന്‍ സഞ്ചാരയോഗ്യമാക്കുക:ഓട്ടോ ലൈറ്റ് മോട്ടോര്‍സ് യൂണിയന്‍

573

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട നഗരസഭയിലെ റോഡുകള്‍ കുണ്ടും കുഴിയും നിറഞ്ഞ് സഞ്ചാര യോഗ്യമല്ലാതിരിക്കുകയാണെന്നും നഗരസഭ ഭരിക്കുന്ന യു. ഡി .എഫ് ഭരണസമിതി റോഡുകള്‍ നന്നാക്കാന്‍ ശ്രമിക്കാതെ ജനദ്രോഹ നയങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും എ .കെ .പി ബസ്സ് സ്റ്റാന്റ് റോഡ് ,പാട്ടമാളി റോഡ് ,മാസ് തിയ്യറ്ററിന്റെ മുന്‍വശത്തെ റോഡ് ,ഠാണാ കോളനി റോഡ് തുടങ്ങി ഒട്ടേറെ പ്രധാനപാതകളെല്ലാം കുണ്ടും കുഴിയും നിറഞ്ഞ് വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ കഴിയാത്ത സ്ഥിതിയിലാണെന്നും നഗരസഭ അധികാരികളുടെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് ഓട്ടോറിക്ഷാ തൊഴിലാളികള്‍ സി. ഐ. ടി. യു ന്റെ നേതൃത്വത്തില്‍ നഗരസഭ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി.ഡി .വൈ .എഫ് .ഐ തൃശൂര്‍ ജില്ല വൈസ് പ്രസിഡന്റ് ആര്‍.. എല്‍ ശ്രീലാല്‍ സമരം ഉദ്ഘാടനം ചെയ്തു.സി. ഐ. ടി .യു നേതാക്കളായ കെ .യു ഷനില്‍ ,ഷാഫി ,ടി .വി സജീവന്‍ ,ഫ്രഡി ജോയ് ,പി. എ റഹീം എന്നിവര്‍ നേതൃത്വം നല്‍കി

Advertisement