Friday, June 26, 2026
25.1 C
Irinjālakuda

ഇരിങ്ങാലക്കുടയിലെ പ്രഥമക്രിമിറ്റോറിയം ഒക്ടോബര്‍ 14 ന് വെള്ളാപ്പിള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും

ഇരിങ്ങാലക്കുട : മതസൗഹാര്‍ദ്ദത്തിന്റെ കേളീരംഗമായ ഇരിങ്ങാലക്കുട പട്ടണത്തിന്റെ ചിരകാലാവശ്യമായ പൊതു ശ്മശാനത്തിന്റെ നിര്‍മ്മാണം എസ്എന്‍ബിഎസ് സമാജത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചു. രണ്ട് ചേംബറുകളോടുകൂടിയ ആരംഭിക്കുന്ന പൊതുശ്മശാനത്തില്‍ ഒരു ചേംബര്‍ കെ.എസ്.ഇ.ലിമിറ്റഡ് ആണ് സ്‌പോണ്‍സര്‍ ചെയ്തീരിക്കുന്നത്. പ്രസ്തുത ക്രിമറ്റോറിയത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 14 ഞായറാഴ്ച രാവിലെ 10 ന് ശ്മശാനങ്കണത്തില്‍വെച്ച് എസ്.എന്‍.ബി.എസ്.സമാജം പ്രസിഡന്റ് വിശ്വംഭരന്‍ മുക്കുളത്തിന്റെ അദ്ധ്യക്ഷതയില്‍ എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. രണ്ടാമത്തെ ചേംബറിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം കെ.എസ്.ഇ.ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ഇരിങ്ങാലക്കുട മുന്‍ ചെയര്‍മാനുമായ അഡ്വ.എ.പി.ജോര്‍ജ്ജ് നിര്‍വ്വഹിക്കും. ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സന്‍ നിമ്യഷിജു നിര്‍വ്വഹിക്കുമെന്ന് എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം, എസ്എന്‍ബിഎസ് സമാജം പ്രസിഡന്റ് വിശ്വംഭരന്‍ മുക്കുളം, എസ്എന്‍ബിഎസ് സമാജം സെക്രട്ടറി രാമാനന്ദന്‍ ചെറാക്കുളം എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img