പ്രളയം ബാധിച്ച ജീവനക്കാര്‍ക്ക് ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ കൈതാങ്ങ്

954
Advertisement

ഇരിങ്ങാലക്കുട-സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രളയം നമ്മെ നടുക്കിയപ്പോള്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ വിലയ സഹായവുമായി ഇരിങ്ങാലക്കുടയിലെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ക്കാവശ്യമായ സൗജന്യ വൈദ്യസഹായം ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ നല്‍കിയിരുന്നു.ഇതിനു പുറമെ പ്രളയത്തിന്റെ കെടുതി ബാധിക്കുകയും നാശ നഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്ത ആശുപത്രിയിലെ ജീവനക്കാര്‍ക്ക് ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ സാമ്പത്തികസഹായം സാന്ത്വന സ്പര്‍ശമായി.ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വച്ച് ആശുപത്രി പ്രസിഡന്റ് എം പി ജാക്‌സന്‍ ജീവനക്കാര്‍ക്ക് ധനസഹായം കൈമാറി.ഡയറക്ടര്‍മാരും ,ഡോക്ടര്‍മാരും ,സ്റ്റാഫംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു

Advertisement