വയോജനങ്ങള്‍ക്ക് കട്ടിലുകള്‍ നല്‍കി പൂമംഗലം ഗ്രാമ പഞ്ചായത്ത്

460

ഇരിങ്ങാലക്കുട – വയോജനങ്ങള്‍ക്ക് കട്ടിലുകള്‍ നല്‍കി പൂമംഗലം ഗ്രാമ പഞ്ചായത്ത് . 2018-19 ലെ ജനകിയാസൂത്രണം (എസ്.സി.പി .) പദ്ധതിയിലുള്‍പ്പെടുത്തി പഞ്ചായത്തിലെ 23 കുടുംബങ്ങളിലെ വയോജനങ്ങള്‍ക്കാണ് കട്ടിലുകള്‍ നല്‍കിയത്.
കട്ടിലുകളുടെ വിതരണോല്‍ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് വര്‍ഷ രാജേഷ് നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല ബാബു, പഞ്ചാ.സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കവിത സുരേഷ്, ഈനാശു പല്ലിശ്ശേരി, മിനി ശിവദാസന്‍, പഞ്ചായത്തംഗങ്ങളായ ഏ.എന്‍. നടരാജന്‍, കത്രീന ജോര്‍ജ്, ഷീല ബാബുരാജ്, സിന്ധു ഗോപകുമാര്‍, ലീല പേങ്ങന്‍കുട്ടി, ജോയ്‌സണ്‍ ഊക്കന്‍ , പഞ്ചായത്ത് സെക്രട്ടറി എന്‍.ജി.ദിനേശ് , ഐ.സി. ഡി .എസ്. സൂപ്പര്‍വൈസര്‍ ബീന എന്നിവര്‍ സംസാരിച്ചു.

 

 

Advertisement