റെയിന്‍മ്പോ കളേഴ്‌സ് ഓഫ് ഫ്രെണ്ട്ഷിപ്പ് എന്ന സൗഹൃദ കൂട്ടായ്മയുടെ 15-ാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രളയ ദുരന്തം അനുഭവിച്ച പുല്ലൂര്‍, പടിയൂര്‍, ആറാട്ടുപുഴ, പല്ലിശ്ശേരി തുടങ്ങിയ പ്രദേശ വാസികള്‍ക്ക് ഗ്രഹോപകരണങ്ങളും മറ്റു സഹായങ്ങളും നല്‍കി.21 കുടുംബങ്ങള്‍ക്കായി ഏകദേശം ഒന്നര ലക്ഷത്തിനു മുകളില്‍ വിലവരുന്ന ഗ്രഹോപകരണങ്ങളും തയ്യല്‍ മെഷിനും മറ്റു സഹായങ്ങളുമാണ് വിതരണം ചെയ്തത്.റെയിന്‍ബോ കുടുംബാംഗങ്ങളായ ശ്രീ പോളി ആലേങ്ങാടന്‍, സെബിന്‍ താണിക്കല്‍, സിജു കുണ്ടുപറമ്പില്‍ ,മാര്‍ട്ടിന്‍ കിലുക്കന്‍, ജോസാന്റോ പൊറുത്തൂക്കാരന്‍, വിന്‍സന്റ് പള്ളായി, ജോണ്‍സണ്‍ കോമ്പാറക്കാരന്‍, ഫ്രാന്‍സിസ് പുല്ലോക്കാരന്‍, സജി തോട്ടാന്‍, ജോബി പുതുക്കാടന്‍, ജോബി പൊട്ടയ്ക്കല്‍, ലിജോ ഇലഞ്ഞിക്കല്‍, ഏഷ്‌ലി മഞ്ഞില, ബെന്നി മാളിയേക്കല്‍, എന്നിവര്‍ അടങ്ങിയ കമ്മിറ്റിയാണ് സഹായ വിതരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
തുടര്‍ന്ന് 10-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ജോണ്‍സണ്‍ നമിത ദമ്പതികള്‍ക്ക് സ്‌നേഹോപഹാരം നല്കി, ഡല്‍ഹിയില്‍ വച്ച് നടന്ന NCC ജൂനിയര്‍ കേഡറ്റ് ഷൂട്ടിങ്ങ് മത്സരത്തില്‍ വിജയിച്ച റോബിന്‍ ഫ്രാന്‍സിസിനെ അനുമോദിച്ചു.
തുടര്‍ന്ന് റെയിന്‍ബോ കുടുംബാംഗങ്ങളുടെയും, പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് എത്തിയവരുടെയും കലാവിരുന്ന് നടന്നു. ശ്രീമതി ജോഷീന മാര്‍ട്ടിന്‍, സ്റ്റെല്ലാ സിജു, നമിത ജോണ്‍സണ്‍, സിജി സെബിന്‍, ജിജി വിന്‍സന്റ്, റിന്‍സി ജോസാന്റോ,ഷൈവി സജി, റോസ്‌മോള്‍ ഫ്രാന്‍സിസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.സ്‌നേഹവിരുന്നോടെ വാര്‍ഷിക പരിപാടികള്‍ സമാപിച്ചു.