പുല്ലൂര്‍-അവിട്ടത്തൂര്‍ റോഡില്‍ വാഹനാപകടം

484

ഇരിങ്ങാലക്കുട : പുല്ലൂര്‍-അവിട്ടത്തൂര്‍ റോഡില്‍ മാവിന്‍ചോട് സ്‌റ്റോപ്പില്‍ പികപ്പ് വാനും ഹുഡായ് കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വാന്‍ കീഴ്‌മേല്‍ മറഞ്ഞു. വാന്‍ ഡ്രൈവറേയും കാര്‍ഡ്രൈവറേയും നിസാരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്തമഴയായതിനാലും,വേണ്ടത്ര വെളിച്ചം ലഭിക്കാത്തതും വാഹനത്തിന്റെ നിയന്ത്രണംവിട്ടതും അപകടത്തിന് കാരണമായതായി കരുതുന്നു. വാന്‍ കൊമ്പിടിസ്വദേശിയുടേയും, കാര്‍ തൃപ്രയാര്‍ സ്വദേശിയുടേയുമാണെന്ന് അറിയുന്നു.

Advertisement