ശബരിമല വിഷയത്തില്‍ നിലപാട് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബി .ജെ .പി യുവമോർച്ച പ്രതിഷേധ മാര്‍ച്ച്

425

ഇരിങ്ങാലക്കുട-ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമായി സുപ്രീം കോടതി വിധിയെ അനുകൂലിച്ച് ഹൈന്ദവ വിശ്വാസങ്ങളെ തകര്‍ക്കാനുള്ള കേരള മന്ത്രിസഭയുടേയും ദേവസ്വം മന്ത്രിയുടെയും നിലപാട് പുന:ര്‍ പരിശോധിക്കണമെന്നും ശബരിമലയില്‍ നിലനില്‍ക്കുന്ന ആചാരങ്ങള്‍ തുടര്‍ന്ന് പോരണമെന്നും ആവശ്യപ്പെട്ടുകൊണ്ട ഭാരതീയ ജനത യുവമോര്‍ച്ച സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി യുവമോര്‍ച്ച മുന്‍സിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ തേലപ്പിള്ളി സെന്ററില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം മാപ്രാണം സെന്ററില്‍ അവസാനിക്കുകയും തുടര്‍ന്ന് യുവമോര്‍ച്ച മണ്ഡലം വൈസ്.പ്രസി. ശ്യാംജി മാടത്തിങ്കലിലെ അധ്യക്ഷതയില്‍നടന്ന പ്രതിഷേധയോഗം യുവമോര്‍ച്ച ജില്ലാ സെക്രട്ടറി കെ പി വിഷ്ണു ഉദ്ഘാടനം നിര്‍വ്വഹിച്ചു.മുഖ്യ പ്രഭാഷണം ബി ജെ പി മുന്‍സിപ്പല്‍ സെക്രട്ടറി ഷാജു ടി കെ നടത്തി.യോഗത്തിനു ‘ശേഷം പ്രതിഷേധ സൂചകമായി ദേവസ്വം മന്ത്രിയുടെ കോലം കത്തിച്ചു.യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി സ്വരൂപ് VR. ജില്ലാ കമ്മറ്റി അംഗം രാഹുല്‍ ബാബു .അബിഷ്. ബി ജെ പി നേതാക്കളായ വിജയന്‍ പാറേക്കാട്ട്. ഷൈജു കുറ്റിക്കാട്ടില്‍ തുടങ്ങിയവര്‍ പ്രതിഷേധ യോഗത്തിന് നേതൃത്വം നല്‍കി

 

Advertisement